ശൈഖാനി അനുസ്മരണവും സമസ്ത ജനറല്‍ സെക്രട്ടറി കൊയ്യോട് ഉസ്താദിന് സ്വീകരണവും സംഘടിപ്പിച്ചു
പൈവളികെ :സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍
പയ്യക്കി ഉസ്താദ് അക്കാദമിയില്‍ വെച്ച് ശൈഖാനി അനുസ്മരണവും, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പ്രമുഖ പണ്ഡിതന് ശൈഖുനാ കൊയ്യോട് പി. പി. ഉമര്‍ മുസ്ലിയാര്‍ക്ക് നല്കിയ സ്വീകരണ സമ്മേളനവും പ്രൗഢമായി നടന്നു. കാസര്‍ഗോഡ് ജില്ലയിലെ വിവിധ ദര്‍സ്, അറബിക് കോളേജ് വിദ്യാര്‍ത്ഥികളും അധ്യാപകരും മുദരിസുമാരും മത-സാമൂഹിക രംഗത്തെ പ്രമുഖരും നിരവധി പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങ് ഏറെ ശ്രദ്ധേയമായി.
സമസ്ത ജില്ലാ വര്‍ക്കിങ് സെക്രട്ടറി ചെങ്കളം അബ്ദുള്ള ഫൈസി പയ്യക്കി ഉസ്താദ് മഖാം സിയാറത്തിന് നേതൃത്വം നല്കി. അബ്ദുല്‍ മജീദ് ദാരിമി പയ്യക്കി പതാക ഉയര്‍ത്തി
കെ. ടി. അബ്ദുള്ള ഫൈസി അധ്യക്ഷതയില്‍ സമസ്ത ജില്ലാ പ്രസിഡന്റ് എം എസ് തങ്ങള്‍ മദനി ഉല്‍ഘാടനം നിരവഹിച്ചു. അബ്ദുസലാം ദാരിമി ആലമ്പാടി അനുഗ്രഹ പ്രഭാഷണവും ജി എസ് അബ്ദുല്‍ ഹമീദ് ദാരിമി, മുഹമ്മദ് സഅ ദി വളാഞ്ചേരി ശൈഖാനി അനുസ്മരണ പ്രഭാഷണവും നടത്തി
സമസ്ത സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട കൊയ്യോട് ഉസ്താദിനുള്ള ഉപഹാരം ജില്ലാ പ്രസിഡന്റ് സമര്‍പ്പിച്ചു
കൊയ്യോട് ഉസ്താദ് മറുപടി പ്രസംഗം നടത്തി.സമസ്ത കേരള ജംഇയ്യത്തുല്‍ മുദരിസീന്‍ ജില്ലാ മേഖല ഭാരവാഹികള്‍
വിവിധ പോഷക ഘടകങ്ങളുടെ നേതാക്കള്‍ ദര്‍സ് അറബിക് കോളേജ് മുദരിസുമാര്‍ വിദ്യാര്‍ത്ഥികള്‍ സംബന്ധിച്ചു
ജില്ലാ സെക്രട്ടറി മൊയ്ദീന് അസ്ഹരി സ്വാഗതവും ശരീഫ് ഫൈസി കൈകോട്ട്കടവ് നന്ദിയും പറഞ്ഞു
