അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡല്‍ നേടിയ സുനില്‍ എബ്രഹാമിനെ ആദരിച്ചു
?കുമ്പള: പ്രമാദമായ നിരവധി കേസുകള്‍ തന്റെ അന്വേഷണ മികവിലൂടെ തെളിയിച്ച കാസര്‍കോട് എ.എസ്.പി ഓഫീസിലെ റൈറ്റര്‍ എസ്.ഐ സുനില്‍ എബ്രഹാമിന് ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദിയുടെ ആദരം.
?കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ള കുഞ്ഞി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. റിട്ടഡ് അടിഷണല്‍ എ എസ് പി ടി പി രഞ്ജിത്ത് മുഖ്യ പ്രഭാഷണം നടത്തി കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറുമായ അഷ്റഫ് കര്‍ള സ്വാഗതം പറഞ്ഞു.
?ചടങ്ങില്‍ ജീവകാരുണ്യ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സേനയുടെ കാരുണ്യമുഖമായ ഖലീഫ ഉദിനൂറിനെയും, പ്രദീപ് കുമാര്‍ ചവറയെയും ആദരിച്ചു. കൂടാതെ, കുമ്പള സബ് ജില്ലാ കായികമേളയില്‍ മികച്ച വിജയം കൈവരിച്ച കായിക അധ്യാപകരായ രാഹുല്‍ മാസ്റ്റര്‍, സുബൈര്‍ മാസ്റ്റര്‍ എന്നിവരെയും ചടങ്ങില്‍ ഉപഹാരം നല്‍കി അനുമോദിച്ചു.
?ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പൃഥ്വിരാജ് ഷെട്ടി, നസീമ കൊടിയമ്മ, അഡ്വ. നാസിഫ, സോയലത്തീഫ്, മോഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അര്‍ഫാന നജീബ്, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഫൗസിയ സൈനുദ്ദീന്‍, മാഷിദ മുഹമ്മദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അമീര്‍ മഠത്തില്‍, ജമാല്‍ ബെള്ളൂര്‍, ഹമീദ് കോയിപ്പടി, ഫസല്‍ പേരാല്‍,മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് താഹിറ യൂസഫ് എന്നിവര്‍ സംസാരിച്ചു.
?സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖരായ മജീദ് തെരുവത്ത്, രവി മുല്ലച്ചേരി, ലോകനാഥ് ഷെട്ടി, അര്‍ജുന്‍ തയലങ്ങാടി.ഫാറൂഖ് ശിറിയ, റഫീഖ് ഐ.എം.ആര്‍, മുന്ന ജസീര്‍, മധുര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.
ചടങ്ങിന് മുഹമ്മദ് കുഞ്ഞി കുമ്പോല്‍ നന്ദി പറഞ്ഞു.
