കുമ്പള: 1991-കുമ്പള ഹൈസ്‌കൂളിലെ സ്വപ്നകാലത്തെ ഓര്‍മ്മകള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഓര്‍മ്മകളുടെ താഴ്വരയില്‍ ‘സമാഗമം 2024’ എന്ന പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിന്റെ ലോഗോ പ്രകാശനം കൊണ്ട് തുടക്കം കുറിച്ചു. ഡിസംബര്‍ 21 ന് കുമ്പള ഹൈയര്‍ സെക്കന്ററിസ്‌കൂളില്‍ വച്ച് നടക്കുന്ന ഈ സംഗമത്തിന്റെ ലോഗോ പ്രകാശനമാണ്, സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അത്ലറ്റിക്‌സില്‍ സ്വര്‍ണ്ണം നേടിയ നിയാസ് അംഗടിമുഗര്‍ ഔദ്യോഗികമായി പ്രകാശിപ്പിച്ചത്.
1991 എസ്.എസ്.എല്‍.സി ബാച്ചിലെ വിദ്യാര്‍ത്ഥിയും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷറഫ് കര്‍ള ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥികളായ മഹാത്മ കോളേജ് മാനേജിംഗ് ഡയറക്ടര്‍ കെ.എം.എ. സത്താര്‍, കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ കാസറഗോഡ് ജില്ല പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് മാസ്റ്റര്‍ ഉളുവാര്‍, പ്രവാസി വ്യാപാരി ബി.എം. അബൂബക്കര്‍ സിദ്ദീഖ് ബംബ്രാണ, ജെ.എച്ച്.എല്‍ ബില്‍ഡേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ലത്തീഫ്, കുമ്പള ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പി.ടി.എ വൈസ് പ്രസിഡന്റ് മൊയ്തീന്‍ അസീസ്, ആരിക്കാടി, സാമൂഹിക പ്രവര്‍ത്തകന്‍ നൂര്‍ ജമാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍പങ്കെടുത്തു.
ലോഗോ പ്രകാശനം ചെയ്തു
16