Home Kasaragod ഡിസംബര്‍ 1 ലോക എയിഡ്‌സ് ദിനാചരണം;ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു.

ഡിസംബര്‍ 1 ലോക എയിഡ്‌സ് ദിനാചരണം;ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു.

by KCN CHANNEL
0 comment

കാസര്‍കോട്: ലോക എയിഡ്‌സ് ദിനാചരണത്തിന്റെ ഭാഗമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന എ.ആര്‍.ടി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ റെഡ് റിബണ്‍ മാതൃകയില്‍ ദീപം തെളിയിച്ചു. ഇരുളില്‍ നിന്നും വെളിച്ചത്തിലേക്ക് എന്ന സന്ദേശം ഉയര്‍ത്തി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ മെഴുക് തിരി തെളിയിച്ച് സന്ദേശ യാത്ര നടത്തി.
ജനറല്‍ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാല്‍ അഹമ്മദ് റാലി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ഡോ. ബി നാരായണനായക് റെഡ് റിബണ്‍ ദീപം തെളിയിക്കല്‍ ഉദ്ഘാടനം ചെയ്തു. ഐ.എം.എ സെക്രട്ടറി അണ്ണപ്പ കാമത്ത്, എ.ആര്‍.ടി സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ ഫാത്തിമ മുബീന, കെ.ഡി.എന്‍. പി. പ്ലസ് പ്രൊജക്ട് ഡയറക്ടര്‍ കുഞ്ഞികൃഷ്ണന്‍, കോഡിനേറ്റര്‍ കെ പൂര്‍ണ്ണിമ എന്നിവര്‍ സംസാരിച്ചു. ഫാര്‍മസിസ്റ്റ് സി.എ യൂസുഫ്, എ.ആര്‍.ടി കൗണ്‍സിലര്‍ വി അനില്‍ കുമാര്‍ , സ്റ്റാഫ് നഴ്‌സ് പ്രബിത, ഡാറ്റാ മാനേജര്‍ പി.കെ സിന്ദു , കമ്മ്യൂണിറ്റി കെയര്‍ കോര്‍ഡിനേറ്റര്‍ കെ നിഷ, ഐ.സി.ടി.സി കൗണ്‍സിലര്‍ വേദാവതി, എന്നിവര്‍ നേതൃത്വം നല്‍കി.
‘അവകാശങ്ങളുടെ പാത തിരഞ്ഞെടുക്കൂ’ എന്ന പ്രമേയത്തില്‍ തിങ്കളാഴ്ച ജനറല്‍ ആശുപത്രിയില്‍ വിവിധ പരിപാടികള്‍ നടത്തും.

You may also like

Leave a Comment