കാസര്‍കോട് നഗരസഭയില്‍ വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള പ്രതിരോധ കുത്തിവെപ്പ് യജ്ഞം നാലാം ഘട്ടത്തിന് തുടക്കം
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന ‘അസിസ്റ്റന്‍സ് ടു സ്റ്റേറ്റ്സ് ഫോര്‍ കണ്‍ട്രോള്‍ ഓഫ് അനിമല്‍ ഡിസീസസ്’ (ASCAD) പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പും കാസര്‍കോട് നഗരസഭയും ചേര്‍ന്ന് വളര്‍ത്തുമൃഗങ്ങള്‍ക്കായി നടത്തുന്ന പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെപ്പ് യജ്ഞത്തിന്റെ നാലാംഘട്ടത്തിന് തുടക്കമായി. ഒക്ടോബര്‍ 27 വരെയാണ് പ്രതിരോധ കുത്തിവെപ്പ് യജ്ഞം.
നഗരസഭ ചെയര്‍പേഴ്സണ്‍ ഷാഹിന സലീം ഉദ്ഘാടനം നിര്‍വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ സമീന മുജീബ്, മെഹ്റുന്നിസ ഹമീദ്, ജാഫര്‍ കമാല്‍, കൗണ്‍സിലര്‍മാരായ എന്‍.എച്ച് അബ്ദുല്‍ റഹ്‌മാന്‍, ആയിഷ സലാം, വെറ്ററിനറി സര്‍ജന്‍ ഡോ. ജെ.എസ് മിഥുന്‍, ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഷിഹാബ് എം അലി, അറ്റന്‍ഡന്റ് ബിന്ദു തുടങ്ങിയവര്‍ സംബന്ധിച്ചു. മൂന്ന് മാസത്തിന് മുകളില്‍ പ്രായമുള്ള വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ്പ് നല്‍കി അവയെ പേവിഷബാധയില്‍നിന്ന് സംരക്ഷിക്കണമെന്നും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്നും നഗരസഭ ചെയര്‍പേഴ്സണ്‍ അഭ്യര്‍ഥിച്ചു.
