ചേരാനല്ലൂര്‍ വാഹനാപകടം: കേസ് അന്വേഷണത്തിന് SIT രൂപീകരിക്കും; അച്ഛന് നീതി കിട്ടും വരെ പോരാടുമെന്ന് മകള്‍
കൊച്ചി: ചേരാനല്ലൂരില്‍ പതിനേഴുകാരന്‍ ഓടിച്ച വാഹനം ഇടിച്ച് ഒരാള്‍ മരിച്ച സംഭവത്തില്‍ കേസ് അന്വേഷണത്തിന് എസ്‌ഐടി രൂപീകരിക്കും. കേസുമായി ബന്ധപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ അന്വേഷിക്കും. മനഃപൂര്‍വമായി വൈകിപ്പിച്ചിട്ടില്ല, നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഉണ്ടായിരുന്നതിനാലാണ് 105 ചുമത്തുന്നത് വൈകിയത് എന്ന് പൊലീസ് വിശദീകരിച്ചു. സാങ്കേതിക നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പതിനേഴുകാരന്റെ പിതാവായ അഡീഷണല്‍ ജഡ്ജിയെ പ്രതിച്ചേര്‍ക്കുമെന്നും പൊലീസ്.
കേസുമായി ബന്ധപ്പെട്ട് ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികള്‍ അന്വേഷിക്കും. വീഴ്ചകള്‍ ഉണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം അച്ഛന് നീതി കിട്ടുംവരെ പോരാടുമെന്നും സാധാരണക്കാരന് എന്തു ചെയ്യാന്‍ പറ്റുമെന്ന് കാണിച്ചു തരാമെന്നും ജയബാലകൃഷ്ണന്റെ മകള്‍ പ്രതികരിച്ചു. മേല്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കാണും. ഡിജിപിയ്ക്ക് പരാതി നല്‍കുമെന്ന് മകള്‍ വ്യക്തമാക്കി.
ഒരു ഉറുമ്പിനെ പോലും നേവിക്കാത്ത മനുഷ്യനാണ്. തങ്ങള്‍ക്ക് വേണ്ടി ജിവിച്ച മനുഷ്യനാണ് മരിച്ചതെന്നും മകള്‍ പറയുന്നു. ജഡ്ജിയായതുകൊണ്ടാണ് നടപടിയെടുക്കാന്‍ വൈകുന്നതെന്ന് മകള്‍ ആരോപിച്ചു. തെറ്റ് തെറ്റ് തന്നെയാണ്. ആരായാലും നടപടിയെടുക്കണമെന്ന് മകള്‍ ആവശ്യപ്പെട്ടു. പൊലീസ് മൗനം പാലിക്കുകയാണ്. അന്വേഷണത്തില്‍ തൃപ്തിയല്ലെന്ന് മകള്‍ പറയുന്നു.
അതേസമയം കേസില്‍ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. സ്റ്റേഷന്‍ ജാമ്യത്തില്‍ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെന്‍ഡ് ചെയ്ത് ജുവനൈയില്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കുകയായിരുന്നു. ചേരാനെല്ലൂര്‍ കണ്ടെയ്‌നര്‍ റോഡിന് സമീപം ഇന്നലെ പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ജോലി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജയ ബാലകൃഷ്ണന്‍.
