ജഡ്ജിയുടെ മകനെ സംരക്ഷിക്കാന്‍ ശ്രമം നടന്നു, പൊലീസിന് തെറ്റ് പറ്റിയെന്ന് മന്ത്രി പറഞ്ഞിട്ടും ഇതുവരെ നീതി ലഭ്യമായിട്ടില്ല; ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി
എറണാകുളം: ചേരാനല്ലൂര്‍ വാഹനാപകടത്തില്‍ പൊലീസിനെതിരെ ആരോപണവുമായി ജയബാലകൃഷ്ണന്റെ കുടുംബം. ജഡ്ജിയുടെ മകനെ സംരക്ഷിക്കാന്‍ ശ്രമം നടന്നതെന്ന് ജയബാലകൃഷ്ണന്റെ മകള്‍ ഭദ്രകീര്‍ത്തി ടന്റിഫോര്‍ എന്‍കൗണ്ടര്‍ പ്രൈമില്‍ പറഞ്ഞു. പൊലീസിന് തെറ്റ് പറ്റിയെന്ന് മന്ത്രി പറഞ്ഞിട്ടും ഇതുവരെ നീതി ലഭ്യമായിട്ടില്ലെന്ന് പറഞ്ഞ ഭദ്രകീര്‍ത്തി മൂന്ന് ആവശ്യങ്ങളും മുന്നോട്ട് വച്ചു. അപകടത്തിന് കാരണക്കാരായ പിതാവായ ജഡ്ജിനേയും അറസ്റ്റ് ചെയ്യണം, സഹോദരന്റെ ഫോണില്‍ നിന്ന് പ്രതികളുടെ ഫോട്ടോ ഡിലീറ്റ് ചെയ്തതില്‍ നടപടി വേണം, 17കാരന്റെ ജാമ്യം റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കുടുംബം മുന്നോട്ട് വെക്കുന്നത്.
തങ്ങള്‍ ഇത്രയും പ്രതിഷേധിക്കുമെന്നോ ശക്തമായി നില്‍ക്കുമെന്നോ ഇവര്‍ പ്രതീക്ഷിച്ചിട്ടില്ലെന്ന് ഭദ്രകീര്‍ത്തി ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെയാണ് എന്റെ അച്ഛന്റെ മൃതദേഹം വിട്ടുകിട്ടുന്നതിന് മുന്നേ കൊന്നവനെ ഇവിടെ നിന്ന് പറഞ്ഞുവിട്ടത്. അതറിഞ്ഞ് രാത്രി ഞങ്ങളിവിടെ വന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് വീണ്ടും അവര്‍ അറസ്റ്റ് ചെയ്തു, ജാമ്യം കിട്ടി, അവര്‍ വീട്ടിലേക്കും പോയി. ഇപ്പോഴും അവര്‍ ഞങ്ങളെ ഇവിടെ നിന്ന് പറഞ്ഞയക്കാന്‍ നോക്കുന്നതല്ലാതെ പോസിറ്റീവായി ഒന്നും ചെയ്യുന്നില്ല – മകള്‍ പറഞ്ഞു.
പൊലീസിന് തെറ്റ് പറ്റിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി തന്നെ പറഞ്ഞു. ഞങ്ങളുടെ ഫോണ്‍ കൈയില്‍ നിന്ന് വലിച്ചെടുത്ത് പ്രതിയുടെ അച്ഛന്റെ കൂട്ടുകാരന്റെ കൈയിലാണ് കൊടുത്തത്. അയാളാണ് ഫോണില്‍ നിന്ന് ഫോട്ടോ ഡിലീറ്റ് ചെയ്ത് കളയുന്നത്. എന്നിട്ട് ഇനി ഇങ്ങനെ ആവര്‍ത്തിച്ചാല്‍ എന്ന ഭീഷണിയാണ്. പൊലീസ് സ്റ്റേഷന് അകത്ത് നടന്ന സംഭവമാണ്. അതില്‍ പോലും അവര്‍ക്കൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. എന്റെ അച്ഛന്‍ മരിച്ച് ചിത കത്തിത്തീരുന്നതിന് മുന്‍പ് ഞങ്ങളിവിടെ വന്നതാണ്. എന്തിന് കൊന്നവനെ ജാമ്യത്തില്‍ വിട്ടു എന്ന ഒരു ചോദ്യമേ ചോദിച്ചുള്ളു. അവര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല. ഞങ്ങള്‍ കുറ്റവാളികള്‍ എന്ന പോലെയായിരുന്നു പെരുമാറ്റം. ഇന്ന് ഉച്ചവരെ എന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചു. അവന് ജാമ്യം നല്‍കി പറഞ്ഞയച്ചു. അല്ലാതെ ഒന്നും ചെയ്തില്ല – ഭദ്രകീര്‍ത്തി പറഞ്ഞു.
എട്ട് വര്‍ഷമായി ഇതേ സമയത്താണ് അച്ഛന്‍ വരുന്നതെന്നും 30 കിലോമീറ്ററില്‍ കൂടുതല്‍ സ്പീഡില്‍ അച്ഛന്‍ വണ്ടി ഓടിക്കില്ലെന്നും ഭദ്രചൂണ്ടിക്കാട്ടി. ഇത്രയും പെര്‍ഫെക്ടായി സുരക്ഷിതമായി വണ്ടിയോടിക്കുന്ന ഒരാളെ കണ്ടിട്ടില്ല. അച്ഛന്‍ എപ്പോഴെങ്കിലും തിരിച്ചുവരുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അപകടത്തില്‍ മരണപ്പെട്ടു എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. വീട്ടില്‍ പോയി ഇരുന്നോ നാളെ ഉച്ചയ്ക്കകം എന്തെങ്കിലും ചെയ്യാമെന്നാണ് പൊലീസുകാര്‍ പറയുന്നത്. അവര്‍ ടൈം എടുത്തോട്ടെ അച്ഛന് നീതി കിട്ടുന്നത് വരെ ഞാന്‍ ഇവിടെ തന്നെ നില്‍ക്കും – അവര്‍ കൂട്ടിത്തേര്‍ത്തു.
പൊലീസുകാരന്‍ ഫോണ്‍ പിടിച്ചുവാങ്ങി. പ്രതിയുടെ അച്ഛന്റെ കൂട്ടുകാരനാണ് ഫോണ്‍ കൊടുത്തത്. അദ്ദേഹമാണ് ഡിലീറ്റ് ചെയ്തത്.
