എംഎല്‍എമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും ഐപാഡ് വാങ്ങാന്‍ സര്‍ക്കാര്‍, ചെലവ് 6.71 കോടി
തിരുവനന്തപുരം: എംഎല്‍എമാര്‍ക്കും പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്കും സര്‍ക്കാരിന്റെ ഐപാഡ്. 480 ഐപാഡുകള്‍ വാങ്ങാന്‍ ടെന്‍ഡര്‍ ക്ഷണിച്ചു. 256 GB 13 ഇഞ്ച് ഐപ്പാര്‍ഡ് പ്രോ 320 എണ്ണവും 11 ഇഞ്ച് ഐപാഡ് 160 എണ്ണവും ആണ് വാങ്ങുന്നത്. കെല്‍ട്രോണ്‍ വഴി ടെന്‍ഡര്‍ ക്ഷണിച്ചു. 6.71 കോടി രൂപ ചെലവഴിച്ചാണ് ഐ പാഡ് വിതരണം. മന്ത്രിമാര്‍, പ്രൈവറ്റ് സെക്രട്ടറിമാര്‍, വകുപ്പ് മേധാവികള്‍ എന്നിവരുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ലാപ്‌ടോപ്പുകള്‍, ഐപാഡുകള്‍, ടാബ്ലെറ്റുകള്‍ എന്നിവയുള്‍പ്പെടെ വാങ്ങുന്നതിനുള്ള ചെലവ് പരിധി സര്‍ക്കാര്‍ അടുത്തിടെ 1.5 ലക്ഷം രൂപയില്‍ നിന്ന് 2 ലക്ഷം രൂപയായി ഉയര്‍ത്തിയിരുന്നു.
