പരീക്ഷാ ക്രമക്കേടില്‍ PSCയില്‍ നടപടി; പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു
പരീക്ഷാ ക്രമക്കേടില്‍ പിഎസ്സി അഡീഷണല്‍ സെക്രട്ടറി ആര്‍ ഹരിക്ക് സസ്‌പെന്‍ഷന്‍. പി.എസ്.സി പരീക്ഷാ വിഭാഗം അഡീഷണല്‍ സെക്രട്ടറിയാണ് ഹരി. പരീക്ഷ ക്രമക്കേടില്‍ പി എസ് സി അംഗങ്ങളെ ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു . എസ് ശ്രീകുമാര്‍, എസ് എ സെയ്ഫ്, സ്റ്റാനി തോമസ് എന്നിവരെയാണ് ചോദ്യം ചെയ്യുന്നത്. നിയമന ക്രമക്കേടും ഉന്നതതല ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നാണ് അന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടും പിഎസ്സി അംഗങ്ങള്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതിയില്‍ നിയമ പോരാട്ടം തുടരുന്നതിനിടെയാണ് എസ്‌ഐടിയുടെ ആവശ്യപ്രകാരം മൊഴി നല്‍കാന്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് അംഗങ്ങള്‍ എത്തിയത്. പിഎസ്സിയുടെ കൂടുതല്‍ അംഗങ്ങളെ നാളെയും ചോദ്യം ചെയ്യും. പിഎസ്സി ചെയര്‍മാന്‍ എം ആര്‍ ബൈജുവിനോട് മറ്റന്നാള്‍ ഹാജരാകാന്‍ ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കി .
