Advertisement

ഡിഎംകെ നേതാവ് അന്‍പില്‍ മഹേഷിനെ അറസ്റ്റ് ചെയ്ത് ചെന്നൈ പൊലീസ്; 100 കോടിയുടെ കോഴക്കേസില്‍ അറസ്റ്റ്

By kcnchannel / October 26, 2026

ചെന്നൈ: 100 കോടി രൂപയുടെ കൈക്കൂലി കേസില്‍ തമിഴ്‌നാട്ടിലെ മുന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയും ഡിഎംകെ നേതാവും ആയ അന്‍പില്‍ മഹേഷ് അറസ്റ്റില്‍. സ്വകാര്യ സ്‌കൂളുകളുടെ അംഗീകാരത്തിനായി പാര്‍ട്ടി ഫണ്ട് എന്ന പേരില്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ ആണ്. ചെന്നൈ പോലീസിന്റെ സിസിബി വിഭാഗം അറസ്റ്റ് ചെയ്തത്. രാവിലെ മഹേഷിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെ ചെന്നൈയിലെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കസ്റ്റഡിയില്‍ എടുത്ത മഹേഷിനെ, സിറ്റി പൊലീസ് കമ്മീഷണരുടെ ഓഫീസില്‍ എത്തിച്ചു. മുന്‍ എംഎല്‍എ അടക്കം 2 ഡിഎംകെ നേതാക്കള്‍ വഴി ഇരുന്നുറോളം സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്ന് കോഴ വാങ്ങിയെന്നാണ് കേസ്. സ്റ്റാലിന്‍ മന്ത്രിസഭയില്‍ അംഗമായിരുന്ന മഹേഷ് ഉദയനിധിയുടെ അടുത്ത സുഹൃത്തണ്. സ്റ്റാലിന്‍ രാഷ്ട്രീയം മതിയാക്കണമെന്ന് ടിവികെ മന്ത്രി രാജ്മോഹന്‍ പറഞ്ഞു.