15
കനത്ത മഴയില്‍ ചോര്‍ന്നൊലിച്ച് മംഗള- ലക്ഷ്വദീപ് എക്സ്പ്രസ്. 12618 മംഗളാ – ലക്ഷദ്വീപ് എക്‌സ്പ്രസാണ് കനത്ത മഴയില്‍ ചോര്‍ന്നൊലിച്ചത്. എ സി കോച്ചിന്റെ ഒരു ബോഗിയാണ് ഇന്നലെ കനത്ത മഴയില്‍ ചോര്‍ന്നൊലിച്ചത്.
യാത്രക്കാരുടെ മുഖത്തേക്ക് വെള്ളം വീഴുന്നത് തടയാന്‍ ബെഡ് ഷീറ്റ് വലിച്ചു കെട്ടുകയായിരുന്നു. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ നനഞ്ഞു. യാത്രക്കാരനായ ഹസനുല്‍ ബസരി പി കെ പകര്‍ത്തിയ ദൃശ്യങ്ങള്‍ 24 ന് ലഭിച്ചു.
യാത്രക്കാരനായ ഹസനുല്‍ ഇന്നലെയാണ് കോഴിക്കോട്ടേക്ക് യാത്ര ചെയ്തത്. യാത്രക്കാരുടെ ബാഗുകള്‍ ഉള്‍പ്പെടെ നനഞ്ഞു. റെയില്‍വേ അധികൃതരെ വിവരം അറിയിച്ചെങ്കിലും അത് പരിഹരിക്കാന്‍ അവര്‍ തയ്യാറായില്ലെന്നും യാത്രക്കാര്‍ പറയുന്നു.