പടന്ന : സോളിഡാരിറ്റി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടന്ന ആര്‍ക്കോ റിസോര്‍ട്ട് എന്‍ പാര്‍ക്കില്‍ സംഘടിപ്പിച്ച യൂത്ത് കഫെ യുവ കുടുംബങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി. സോളിസാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി. സാലിഹ് ഉദ്ഘാടനം നിര്‍വഹിച്ചു. ‘വിജയകരമായ കുടുംബ ജീവിതം’ എന്ന വിശയത്തില്‍ പ്രശസ്ത കുടുംബ പരിശീലകന്‍ ബുശൈര്‍ ശര്‍ഖി, കുടുംബ ബജറ്റ് എന്ന വിശയത്തില്‍ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഫാരിസ് ഓ കെ, ‘ദൈനംദിന ജീവിത നുറുങ്ങുകള്‍’ എന്ന വിശയത്തില്‍ ഐ ആര്‍ ഡബ്ല്യു റിസോര്‍സ്‌പേര്‍സണ്‍ അഷ്‌റഫ് കണ്ണൂര്‍, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റ് പി ടി.പി സാജിദ, ജമാഅത്തെ ഇസ്ലാമി ജില്ലാ വൈ. പ്രസിഡന്റ് അബ്ദുല്ലത്തീഫ് കെ. ഐ എന്നിവര്‍ വിവിധ സെഷനുകളില്‍ കുടുംബംഗങ്ങളുമായി സംവദിച്ചു. മലര്‍വാടി എസ്.ആര്‍.ജി. മെമ്പര്‍ റഹൂഫ് മുക്കം, സലീം നവാസ് എന്നിവര്‍ കുട്ടികളുടെ സമാന്തര പരിപാടിയായ ‘ ചില്‍ഡ്രന്‍സ് കഫെ യ്ക്ക് നേതൃത്വം നല്‍കി.
യൂത്ത് കഫെയുടെ പ്രചാരണാര്‍ത്ഥം നടത്തിയ വാട്‌സപ്പ് സ്റ്റാറ്റസ് മത്സരത്തില്‍ വിജയിച്ച സക്കീര്‍ ബധിയടുക്കക്ക് ഉപഹാരം നല്‍കി. സോളിഡാരിറ്റി സംസ്ഥാന അസി. സെക്രട്ടറി അബ്ദുല്‍ ജബ്ബാര്‍ അദ്ധ്യക്ഷതയും ജില്ലാ പ്രസിഡന്റ് അദ്‌നാന്‍ മഞ്ചേശ്വരം സ്വാഗതവും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ സാബിര്‍ പി. സി നന്ദിയും പറഞ്ഞു. ഐ.സി.ടി. പ്രിന്‍സിപാള്‍ സാദിഖ് യു.സി. ഖുര്‍ആന്‍ക്ലാസ്നടത്തി.
യുവ കുടുംബംഗങ്ങള്‍ക്ക് പുത്തന്‍ അനുഭവമായി സോളിഡാരിറ്റി ‘യൂത്ത് കഫെ’
9