കേരളത്തിലെ മുഖ്യമന്ത്രി ചര്‍ച്ച, ഹൈക്കമാന്റുമായുള്ള കൂടിക്കാഴ്ച നാലുമണിക്ക്. നേതാക്കള്‍ക്ക് കൂടിക്കാഴ്ചയ്ക്കുള്ള സമയം അനുവദിച്ച് ഹൈക്കമാന്‍ഡ്. മല്ലികാര്‍ജുന്‍ ഖര്‍ഗയുടെ വസതിയില്‍ ആണ് കൂടിക്കാഴ്ച നടക്കുക. ആദ്യ ഘട്ടത്തില്‍ രാഹുല്‍ ഗാന്ധി ഭാഗമാകില്ല, ഖര്‍ഗെയും ദീപ ദാസ് മുന്‍ഷിയും നിലപാടുകള്‍ നേതാക്കളെ അറിയിക്കും, രാഹുല്‍ ഗാന്ധി അവസാന ഘട്ടത്തിലാകും സംസാരിക്കുക.
മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകുമെന്നും സൂചനയുണ്ട്.കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ഇന്നലെ രാത്രി തന്നെ ഡല്‍ഹിയില്‍ എത്തിയിരുന്നു. കേരള ഹൗസില്‍ എത്തിയ വി.ഡി സതീശന് വന്‍ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി എഐസിസി നിരീക്ഷകര്‍ കേരളത്തിലെത്തി എംഎല്‍എമാരുമായി ചര്‍ച്ച നടത്തിയിരുന്നു.
63 എംഎല്‍എമാരില്‍ ഭൂരിഭാഗവും കെ.സി വേണുഗോപാലിന്റെ പേര് നിര്‍ദ്ദേശിച്ചതായാണ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രാഹുല്‍ ഗാന്ധിയുമായുള്ള അടുപ്പവും പാര്‍ട്ടിയിലെ സ്വാധീനവും വേണുഗോപാലിന് അനുകൂല ഘടകമണ്.അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷം സഭയ്ക്കകത്തും പുറത്തും സര്‍ക്കാരിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ വി.ഡി സതീശന്‍ തന്നെയാണ് മുഖ്യമന്ത്രി പദത്തിന് അര്‍ഹനെന്ന് ഒരു വിഭാഗം വാദിക്കുന്നു. മുസ്ലിം ലീഗിന്റെ പിന്തുണയും സതീശനുണ്ട്.




