എസ്എസ്എല്‍സി പരീക്ഷാഫലം വൈകില്ല; പ്രഖ്യാപനം മറ്റന്നാള്‍ തന്നെ, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ പ്രഖ്യാപനം നടത്തും


15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം മെയ് 15ന് തന്നെ പ്രഖ്യാപിക്കും. ചീഫ് സെക്രട്ടറിയുടെ അനുമതി വാങ്ങി പൊതു വിദ്യാഭ്യാസ ഡയറക്ടറാകും പ്രഖ്യാപനം നടത്തുക. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യൂഐപി) യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണയായത്.

15 ന് തന്നെ ഫല പ്രഖ്യാപനം നടത്തണമെന്ന് അധ്യാപക സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറും സമാന അഭിപ്രായം മുന്നോട്ടുവെച്ചിരുന്നു. ഇന്ന് നടക്കുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനം അംഗീകരിക്കും. പ്രഖ്യാപനം വൈകിയാല്‍ പ്രവേശനം അടക്കം തുടര്‍നടപടികളെ ബാധിക്കുമെന്ന് സംഘടനകള്‍ വ്യക്തമാക്കിയിരുന്നു.

പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതാണ് ഫലപ്രഖ്യാപനത്തിലെ ആശയക്കുഴപ്പത്തിന് കാരണം. ഫലത്തിന് അന്തിമ അംഗീകാരം നല്‍കുന്നതിനായി പരീക്ഷാബോര്‍ഡ് ഇന്ന് യോഗം ചേരും. ഇന്ന് മൂന്ന് മണിക്കാണ് പരീക്ഷാബോര്‍ഡ് യോഗം ചേരുന്നത്. പരീക്ഷാബോര്‍ഡ് യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്ത് അംഗീകരിക്കും.

Scroll to Top