നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്! പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ട; നിയുക്ത മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് വാഹനങ്ങള്‍ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിര്‍ദ്ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും , റോഡ് ബ്‌ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശന്‍ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല.

നവകേരള യാത്രക്ക് പിന്നാലെയാണ് മുന്‍മുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് വലിയ ചര്‍ച്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ പാസിങ് സമയത്ത് മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നതിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രി പോകുമ്പോള്‍ ട്രാഫിക് സിഗ്‌നല്‍ അടക്കം ഓഫും ചെയ്തിരുന്നു. എന്നാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോള്‍ പുതിയ ശൈലി എത്തിക്കുകയാണ്.

Read Also: ആഭ്യന്തര വകുപ്പ് ലഭിച്ചില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ല; നിലപാട് കടുപ്പിച്ച് രമേശ് ചെന്നിത്തല

കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവര്‍ വിഡി സതീശനെ വീട്ടില്‍ എത്തി കണ്ടിരുന്നു. ആ സമയത്ത് ഇത് സംബന്ധിച്ച് ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഉന്ന പൊലീസ് ഉദ്യോ?ഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച് നിര്‍?ദേശം നല്‍കി കഴിഞ്ഞു.

Scroll to Top