SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു

സംസ്ഥാനത്ത് 99.07 % വിജയശതമാനം; 30,516 ഫുള്‍ A+; SSLC പരീക്ഷാഫലം പ്രഖ്യാപിച്ചു
പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07ശതമാനമാണ് സംസ്ഥാനത്തെ വിജയശതമാനം. 30,516 പേര്‍ക്കാണ് ഫുള്‍ എപ്ലസ് ലഭിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലം പ്രഖ്യാപിച്ചത്. 4,17,497 വിദ്യാര്‍ഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. 14 ദിവസങ്ങളിലായി 72 ക്യാമ്പുകളിലായാണ് മൂല്യനിര്‍ണയം നടന്നത്.

വൈകിട്ട് 4 മുതല്‍ താഴെപ്പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്പുകളിലും ഫലം ലഭ്യമാകും.

https://pareekshabhavan.kerala.gov.in
https://kbpe.kerala.gov.in
https://results.digilocker.kerala.gov.in
https://sslcexam.kerala.gov.in
https://prd.kerala.gov.in
https://results.kerala.gov.in
https://examresults.kerala.gov.in
https://results.kite.kerala.gov.in
Scroll to Top