ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 9000 രൂപയില്‍ നിന്ന് 12,000 രൂപയായി ഉയര്‍ത്തി

ഓണറേറിയം 21,000 രൂപയാക്കാന്‍ ആശമാരുടെ സമരം; ആദ്യ മന്ത്രിസഭാ യോഗത്തില്‍ 3,000 കൂട്ടിയെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം, ആദ്യഘട്ടം മാത്രം

മുഖ്യമന്ത്രി വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം കൂട്ടി. ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 9000 രൂപയില്‍ നിന്ന് 12,000 രൂപയായി ഉയര്‍ത്തി. ഇതോടൊപ്പം അംഗന്‍വാടി ജീവനക്കാര്‍, പ്രീ-പ്രൈമറി ടീച്ചര്‍മാര്‍, പാചക തൊഴിലാളികള്‍ എന്നിവര്‍ക്കും 1000 രൂപയുടെ വര്‍ധനവ് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കിയ വാക്ക് പാലിക്കുന്നു എന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. 3000 രൂപയുടെ വര്‍ധനവാണ് ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം പ്രഖ്യാപിച്ചിട്ടുള്ളത്. എല്ലാം ചെയ്യണമെന്ന് ഉണ്ടെന്നും ഇത് ആദ്യ ഘട്ടം മാത്രമാണെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. ഇപ്പോള്‍ 9000 രൂപയാണ് ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് 12,000 രൂപയാക്കും. കൂടാതെ, വിരമിക്കല്‍ ബെനിഫിറ്റില്‍ മാറ്റം വരുത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നത് അനുസരിച്ച് ഇത് വീണ്ടും വര്‍ധിപ്പിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

അംഗന്‍വാടി ജീവനക്കാര്‍ക്കും നിറയെ പ്രശ്‌നങ്ങളുണ്ട്. അംഗന്‍വാടി ഹെല്‍പ്പര്‍, ടീച്ചര്‍ എന്നിവര്‍ക്ക് 1000 രൂപ വര്‍ധിപ്പിക്കും. വലിയ തുക അല്ല എന്ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രീ പ്രൈമറി ടീച്ചര്‍ 1000 വര്‍ധന, പാചക തൊഴിലാളി 1000 രൂപ വര്‍ധന എന്നിങ്ങനെയാണ് മറ്റ് പ്രഖ്യാപനങ്ങള്‍. ഓണറേറിയം 21000 രുപയായി വര്‍ദ്ധിപ്പിക്കുകയും വിരമിക്കല്‍ ആനുകൂല്യം 5 ലക്ഷം രൂപ അനുവദിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ആശ വര്‍ക്കര്‍മാര്‍ സമരം നടത്തിയത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ആദ്യ മന്ത്രിസഭാ ?യോ?ഗത്തില്‍ തന്നെ ആശാവര്‍ക്കര്‍മാരുടെ ആവശ്യത്തില്‍ തീരുമാനമെടുക്കുമെന്ന് അന്ന് സമര വേദിയില്‍ സതീശന്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, യുഡിഎഫിന്റെ രണ്ട് ?ഗ്യാരണ്ടികള്‍ ഉടനെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര പദ്ധതി നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വയോജനങ്ങള്‍ക്കായി പ്രത്യേക വകുപ്പ് രൂപീകരിക്കും. വയോജന വകുപ്പ് രാജ്യത്ത് ആദ്യമാണെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി സമൂഹം പരിഷ്‌കൃതമാകമമെങ്കില്‍ മുതിര്‍ന്നവരെ സംരക്ഷിക്കണമെന്നും കൂട്ടിച്ചേര്‍ത്തു. വയോജന വകുപ്പിന് പിന്നില്‍ സ്വപ്നതുല്യമായ ലക്ഷ്യമുണ്ടെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. മന്ത്രിസഭയോ?ഗത്തിന് ശേഷം ആദ്യവാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രഖ്യാപനം.

Scroll to Top