കൈക്കൂലി എയ്ഡഡ് സ്‌കൂള്‍ നിയമനത്തിനും സ്ഥലംമാറ്റത്തിനും വിദ്യാഭ്യാസ വകുപ്പില്‍ വന്‍ അഴിമതി, വിജിലന്‍സിന്റെ കണ്ടെത്തല്‍

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പില്‍ വന്‍ അഴിമതിയെന്ന് വിജിലന്‍സിന്റെ ഓപ്പറേഷന്‍ ബ്ലാക് ബോര്‍ഡ് റെയ്ഡില്‍ കണ്ടെത്തി. മിന്നല്‍ പരിശോധനയില്‍ വ്യാപക അഴിമതിയും ക്രമക്കേടുകളും കണ്ടെത്തി. സ്ഥലംമാറ്റ അപേക്ഷകള്‍ക്കും ഭിന്നശേഷി സംവരണ നിയമനങ്ങള്‍ക്കും കൈക്കൂലി വാങ്ങുന്നു.കൈക്കൂലി കൈപ്പറ്റാന്‍ ഫയലുകളില്‍ അനാവശ്യ താമസം വരുത്തുന്നുവെന്നും കണ്ടെത്തി.’ഭിന്നശേഷി സംവരണ മാനദണ്ഡങ്ങള്‍ പാലിക്കാതെ അധ്യാപക നിയമനങ്ങള്‍ നടത്തി’.’അധ്യാപക തസ്തിക നിലനിര്‍ത്താന്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് അഡ്മിഷന്‍ നല്‍കി’.വിരമിച്ച ഉദ്യോഗസ്ഥര്‍ അഴിമതിക്ക് ഇടനിലക്കാരാകുന്നുവെന്നും വിജിലന്‍സിന് വിവരം കിട്ടി

Scroll to Top