വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കും

വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കും; യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യനയപ്രഖ്യാപനത്തില്‍ പ്രഖ്യാപനം

ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് അനുവദിക്കുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ വ്യക്തമാക്കി.
തിരുവനന്തപുരം: ?ഗവര്‍ണറുടെ നയപ്രഖ്യാപനത്തില്‍ സുപ്രധാന പ്രഖ്യാപനം. വിദ്യാര്‍ത്ഥിനികള്‍ക്ക് 3 ദിവസത്തെ ആര്‍ത്തവ അവധി നല്‍കുമെന്ന് അറിയിപ്പ്. യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിലാണ് ?ഗവര്‍ണര്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗവര്‍ണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളാണ് നടത്തിയത്. ഉന്നത വിദ്യാഭ്യാസ മേഖല മികവിന്റെ ആസ്ഥാനങ്ങളാക്കും. എല്ലാ ജില്ലകളിലും ആവശ്യത്തിന് പ്ലസ് വണ്‍ സീറ്റ് അനുവദിക്കുമെന്നും ഗവര്‍ണറുടെ പ്രസംഗത്തില്‍ വ്യക്തമാക്കി.

Scroll to Top