കുമ്പള:ജപ്പാന്‍ ഷോട്ടോകാന്‍ കരാട്ടെ അസോസിയേഷന്‍ ഇന്ത്യ (JSKA) കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കുമ്പള ഡോജോയില്‍ സംഘടിപ്പിച്ച ഇന്‍ഡോര്‍ ഡോജോ കരാട്ടെ ടൂര്‍ണമെന്റും, സമ്മര്‍ വെക്കേഷന്‍ കോഴ്സ് അവാര്‍ഡ് ദാന ചടങ്ങും ശ്രദ്ധേയമായി.
ചടങ്ങില്‍ താജുദ്ദീന്‍ മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു. ഡോ:വിനോദ് ജോഷിയും,ഡോ: വൈഷ്ണവി ജോഷിയും മുഖ്യാതിഥികളായിരുന്നു.തുളസി, ലോകേഷ്,റസാഖ്, ബിനുരാജ് എന്നിവര്‍ സംസാരിച്ചു.
സമ്മര്‍ വെക്കേഷന്‍ കരാട്ടെ പരിശീലന കോഴ്സില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും, മെഡലുകളും കുമ്പള ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബല്‍ക്കീസ് ഗഫാര്‍ വിതരണം ചെയ്തു.
സെന്‍സായി അക്ഷയ് സ്വാഗതം പറഞ്ഞു.ചീഫ് ഇന്‍സ്ട്രക്ടര്‍ വി.വി. സദാനന്ദന്‍ നന്ദി രേഖപ്പെടുത്തി.
പരിശീലകരും രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും പങ്കെടുത്ത ചടങ്ങില്‍ പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു.കരാട്ടെ രംഗത്ത് കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.




