തിരുവനന്തപുരം: ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ ഇന്ന് ശബരിമലയില്‍ എത്തും. മണ്ഡലകാല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് നാളെ ഉദ്യോഗസ്ഥരുടെ യോഗം നടക്കും. യോഗം ചേരാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം മന്ത്രിക്ക് അനുമതി നല്‍കിയിരുന്നു. പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ യോഗം ചേരരുത് എന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
ശബരിമലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ വന്നോടെ മണിക്കൂറുകളുടെ കാത്തുനില്‍പ്പിന് അവസാനം വന്നിരിക്കുകയാണ്. ഇന്നലെ മുതല്‍ കാര്യമായ തിരക്ക് അനുഭവപ്പെടുന്നില്ല. വലിയ നടപ്പന്തലിലെ കാത്തുനില്‍പ്പ് ഒഴിച്ചാല്‍ കാനന വഴിയില്‍ എവിടെയും നീണ്ട ക്യൂ ഇല്ല. അതിനാല്‍ കുടിവെള്ളമടക്കം ലഭ്യമല്ലെന്ന പരാതികളും കുറഞ്ഞു. സ്‌പോട് ബുക്കിങ് 5000 ആയി ചുരുക്കിയത് തിങ്കളാഴ്ച വരെ തുടരും. അതേസമയം, ഇന്നലെ പുലര്‍ച്ചെ മുതല്‍ രാത്രി 8 മണിവരെ 74,276 തീര്‍ത്ഥടകര്‍ ദര്‍ശനം നടത്തിയെന്നാണ് കണക്കുകള്‍.




