പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ പൊലീസ് അന്വേഷിച്ചാല്‍ മുഴുവന്‍ പ്രതികളും പുറത്തുവരില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
കൊച്ചി: മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വീടിന് മുന്നില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഉദ്യോഗസ്ഥര്‍ക്ക് മതിയായ സുരക്ഷ നല്‍കുന്നതില്‍ പൊലീസ് പരാജയപ്പെട്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ഇതേ പൊലീസ് അന്വേഷിച്ചാല്‍ മുഴുവന്‍ പ്രതികളും പുറത്തുവരില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
ഹര്‍ജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തേടി. ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കി. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശം. കേസ് സിബിഐ ഏറ്റെടുക്കേണ്ടതുണ്ടോ എന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ നിലപാട് തേടിയ ശേഷം അറിയിക്കുമെന്ന് കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.




