‘എല്ലാം അവസാനിച്ചെന്ന് കരുതേണ്ട’; പരാജയം അംഗീകരിച്ചാണ് പോകുന്നത്, കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയന്‍


‘എല്ലാം അവസാനിച്ചെന്ന് കരുതേണ്ട’; പരാജയം അംഗീകരിച്ചാണ് പോകുന്നത്, കൂടുതല്‍ കരുത്തോടെ തിരിച്ചുവരുമെന്ന് പിണറായി വിജയന്‍

പരാജയം അംഗീകരിച്ചാണ് ഞങ്ങള്‍ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതല്‍ കരുത്തോടെ ഞങ്ങള്‍ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: ധവളപത്രത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ധനവകുപ്പ് വസ്തുത പരിശോധന നടത്തിയാണോ ധവളപത്രം ഇറക്കിയതെന്ന് നിയമസഭയില്‍ ചോദിച്ച പിണറായി, പുതുയുഗ കേരളം ഒരു മുദ്രാവാക്യം മാത്രമായെന്നും വിമര്‍ശിച്ചു. പശ്ചിമേഷ്യന്‍ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തില്‍ പരാമര്‍ശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതിനുള്ള കര്‍മ്മ പരിപാടിയെ കുറിച്ച് ഒരു വരി പോലുമില്ല. ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തില്‍ ഇല്ലെന്ന് പിണറായി വിജയന്‍ വിമര്‍ശിച്ചു. പരാജയം അംഗീകരിച്ചാണ് ഞങ്ങള്‍ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതല്‍ കരുത്തോടെ ഞങ്ങള്‍ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുന്നു അദ്ദേഹം.

Scroll to Top