ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് മരിച്ച നിലയില്‍ ; തമിഴ്നാട്ടില്‍ ട്രെയിന്‍ തട്ടി, മൊബൈല്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം: നാലാഞ്ചിറയിലെ ഉദിയന്നൂര്‍ ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടില്‍ കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യയെ കഴുത്തറുത്തനിലയില്‍ കണ്ടെത്തിയ സംഭവത്തിലെ ഭര്‍ത്താവ് സുരേഷ് ട്രെയിന്‍ തട്ടിയ നിലയില്‍. തമിഴ്നാട്ടില്‍ പോയി ട്രെയിന് മുന്നില്‍ചാടി ആത്മഹത്യ ചെയ്തെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞദിവസം ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുരേഷ് ഒളിവില്‍ പോയിരുന്നു.

മകളുടെ മുന്നില്‍വെച്ച് ഭാര്യ ഹസീന ബീവിയെ കൊലപ്പെടുത്തിയ ശേഷം കാറുമായി കടന്നുകളഞ്ഞ സുരേഷിനായി മൊബൈല്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടന്നുവരികയായിരുന്നു. സംഭവശേഷം ഒളിവില്‍ പോയ പ്രതിക്കായി മണ്ണന്തല പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ അഞ്ചോടെയായിരുന്നു ദാരുണ സംഭവം. നാല് മക്കളും ഹസീനയുടെ അമ്മയും വീട്ടിലുണ്ടായിരിക്കെയാണ് കൊലപാതകം നടന്നത്.

മൊബൈല്‍ കേന്ദ്രീകരിച്ചകായിരുന്നു പരിശോധന. മൊബൈല്‍ ഉപേക്ഷിച്ച നിലയിലായിരുന്നു. അന്വേഷണം തുടരുമ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിദംബരത്ത് റെയില്‍വേട്രാക്കില്‍ കണ്ടെത്തി. ട്രെയിന് മുന്നില്‍ ചാടിയെന്നാണ് സംശയം. പ്രതി ആത്മഹത്യ ചെയ്തു എന്ന നിലയിലാണ് കേസ് നില്‍ക്കുന്നത്.

കുടുംബകലഹവും സുരേഷിന്റെ സംശയരോഗവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുരേഷും ഹസീനയും നാല് മക്കളുമടങ്ങുന്ന കുടുംബം നാലു മാസം മുമ്പാണ് ഇവിടെ വാടകയ്ക്ക് താമസത്തിനെത്തിയത്. ദമ്പതികള്‍ക്കിടയില്‍ നേരത്തെയും നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

ഭര്‍ത്താവുമായി പിണങ്ങി ഹസീന ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വീടുവിട്ടുപോയിരുന്നു. തുടര്‍ന്ന് സുരേഷ് പോലീസില്‍ പരാതി നല്‍കുകയും ഇരുവരെയും മണ്ണന്തല പോലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി പ്രശ്നപരിഹാര ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഒത്തുതീര്‍പ്പിലെത്തിയതിനെത്തുടര്‍ന്ന് ഹസീന അമ്മയ്ക്കും മക്കള്‍ക്കുമൊപ്പം കഴിഞ്ഞ രണ്ടിനു വൈകിട്ടോടെയാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്.

Scroll to Top