കണ്ണൂര്‍ കാടാച്ചിറയില്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം നാടിന് തേങ്ങലായി. മമ്മാക്കുന്ന് ജുമാ മസ്ജിദിന് സമീപത്തെ ദാറുല്‍ ഹുദയില്‍ താഴെക്കണ്ടി റഫീഖ് – ഹുസ്‌ന ദമ്പതികളുടെ മകന്‍ മുഹമ്മദ് റസല്‍ ഹുസൈന്‍(16)ആണ് സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ദാരുണാന്ത്യത്തിനിരയായത്. കാടാച്ചിറ മേലൂര്‍ റോഡില്‍ സുഹൃത്തിനൊപ്പം സ്‌കൂട്ടറില്‍ കടയില്‍ പോകവേയായിരു ന്നു അപകടം. റോഡിലേക്ക് തെന്നിവീണ സ്‌കൂട്ടറില്‍ നിന്നും റോഡരികിലെ ഓവുചാലിലെ സ്ലാബില്‍ തലയിടിച്ച് വീഴുകയായിരുന്നു. രാത്രി ഏഴു മണി യോടെയാണ് അപകടം.നാട്ടുകാര്‍ ചാലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായി ല്ല. സുഹൃത്ത് സയീന്‍ നിസാരപരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. കടമ്പൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇത്തവണ പത്താം ക്ലാസില്‍ മികച്ച വിജയം നേടിയ റസല്‍ ഉപരിപഠനത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഫാത്തിമ, റാസി എന്നിവര്‍ മരണപ്പെട്ട റസലിന്റെ സഹോ ദരങ്ങളാണ്.
കണ്ണൂരില്‍ നാടിന് തേങ്ങലായി വിദ്യാര്‍ത്ഥിയായ റസലിന്റെ മരണം




