Home Kerala ക്രിസ്മസ്; കേരളത്തിന് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

ക്രിസ്മസ്; കേരളത്തിന് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് റെയില്‍വേ

by KCN CHANNEL
0 comment

ക്രിസ്മസ് കാലത്തെ ദുരിതയാത്ര ഒഴിവാക്കാന്‍ 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ അനുവദിച്ച് ഇന്ത്യന്‍ റെയില്‍വേ. വിവിധ സോണുകളിലായി 419 പ്രത്യേക ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്റെ അഭ്യര്‍ത്ഥന അനുസരിച്ചാണ് റെയില്‍വേ മന്ത്രിയുടെ പ്രഖ്യാപനം. ശബരിമല തീര്‍ത്ഥാടകരുടെ യാത്രയ്ക്കായി 416 ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചിട്ടുണ്ട്.

അതേസമയം, കേരളത്തിന്റെ റെയില്‍വേ വികസന സ്വപ്നങ്ങള്‍ക്ക് പുതിയ ചിറക് സമ്മാനിക്കുന്ന ശബരി പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. അടിയന്തരമായി പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കും.

ആദ്യഘട്ടത്തില്‍ അങ്കമാലി – എരുമേലി – നിലക്കല്‍ പാത പൂര്‍ത്തീകരിക്കും.നിര്‍മ്മാണ ചെലവിന്റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും.ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
നിര്‍മ്മാണ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യപ്പെടും. ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളത്. എന്നാല്‍ ഇക്കാര്യം കേന്ദ്രം അംഗീകരിക്കാന്‍ സാധ്യതയില്ല.നിലവില്‍ സിം?ഗിള്‍ ലൈനുമായി മുന്നോട്ട് പോകാനും വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരി?ഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള ചെങ്ങന്നൂര്‍ – പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ശബരി പദ്ധതിയെ വികസിപ്പിക്കാം എന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ. 1997 -98 റെയില്‍വേ ബജറ്റിലാണ് ശബരി പദ്ധതി പ്രഖ്യാപിക്കുന്നത്.പദ്ധതിയ്ക്കായി 8 കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള 7 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.

You may also like

Leave a Comment