Home Kasaragod കേരള ബാങ്കിന് മുന്നില്‍കെ.സി.ഇ.എഫ് ധര്‍ണ നടത്തി

കേരള ബാങ്കിന് മുന്നില്‍കെ.സി.ഇ.എഫ് ധര്‍ണ നടത്തി

by KCN CHANNEL
0 comment


കേരള ബാങ്ക് കാസര്‍കോട് സി.പി.സി.ക്ക് മുന്നില്‍ നടത്തിയ ധര്‍ണ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യുന്നു
കാസര്‍കോട്: പ്രാഥമിക സഹകരണ സംഘങ്ങളെ തകര്‍ക്കുന്ന കേരള ബാങ്ക് നടപടിയില്‍ പ്രതിഷേധിച്ച് കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ധര്‍ണ നടത്തി. കാസര്‍കോട് സി.പി.സി.ക്ക് മുന്നില്‍ നടന്ന ധര്‍ണ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയര്‍മാന്‍ കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.കെ. വിനോദ് കുമാര്‍ അധ്യക്ഷനായി. കെ. ശശി, സി.ഇ. ജയന്‍, പി.കെ. പ്രകാശ് കുമാര്‍, എം. പുരുഷോത്തമന്‍ നായര്‍, സുജിത്ത് പുതുക്കൈ, കെ. നാരായണന്‍ നായര്‍,എം.എസ്. പുഷ്പലത, എം. അബ്ദുള്ള, ജി. മധുസൂദനന്‍, എം. സുനിത തുടങ്ങിയവര്‍ സംസാരിച്ചു കേരള ബാങ്ക് വ്യക്തിഗത നിക്ഷേങ്ങള്‍ക്ക് നല്‍കി വരുന്ന പലിശ ഉയര്‍ത്തി പ്രാഥമിക സംഘങ്ങള്‍ നല്‍കുന്നതിന് തുല്യമാക്കിയത് പിന്‍വലിക്കുക , പ്രൈമറി സംഘങ്ങളുടെ ഓഹരികള്‍ക്ക് ലാഭവിഹിതം നല്‍കുകയോ അല്ലാത്ത പക്ഷം തിരിച്ച് നല്‍കുക , പലിശ നിരക്കിലെ അശാസ്ത്രീയമായ വര്‍ദ്ധനവ് പിന്‍വലിക്കുക , സഹകരണ സംഘം ജീവനക്കാരുടെ നിയമന സംവരണം പുനസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്ധര്‍ണനടത്തിയത്.

You may also like

Leave a Comment