ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡി?ഗോ വിമാന കമ്പനി
ന്യൂഡല്‍ഹി: ഇന്ധന പ്രതിസന്ധിയില്‍ കുടുങ്ങി ഇന്‍ഡി?ഗോ അന്താരാഷ്ട്ര വിമാന സര്‍വീസ്. ആറ് ഇടങ്ങളിലേക്കുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ നിര്‍ത്തി ഇന്‍ഡി?ഗോ വിമാന കമ്പനി. ഹോങ്കോങ്, ഷാങ്ഹായ്, ക്രാബി അടക്കമുള്ള വിമാന സര്‍വീസുകളാണ് നിര്‍ത്തിയത്.
ജൂലൈ ഒന്ന് മുതല്‍ സെപ്തബര്‍ 30 വരെയാണ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്നത്.
ഒക്ടോബര്‍ ഒന്നിന് ശേഷം മാത്രമാണ് ബുക്കിങ് പഴയ രീതിയില്‍ തുടരുകയുള്ളൂ എന്നും ഇന്‍ഡി?ഗോ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ധന പ്രതിസന്ധിയെ തുടര്‍ന്ന് ചിലവ് താങ്ങാനാവുന്നില്ലെന്നാണ് വിമാന കമ്പനി വ്യക്തമാക്കുന്നത്. പ്രതിസന്ധികളെ തുടര്‍ന്ന് എയര്‍ ഇന്ത്യയും അന്താരാഷ്ട്ര സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയിരുന്നു.
ഡികെ സര്‍ക്കാരിന് തിരിച്ചടി; മന്ത്രിസഭ വിഭജനത്തില്‍ അതൃപ്തി അറിയിച്ച് ജലസേചന മന്ത്രി രാമലിം?ഗ റെഡ്ഡി രാജി വെച്ചു
ഡികെ സര്‍ക്കാരിന് തിരിച്ചടി; മന്ത്രിസഭ വിഭജനത്തില്‍ അതൃപ്തി അറിയിച്ച് ജലസേചന മന്ത്രി രാമലിം?ഗ റെഡ്ഡി രാജി വെച്ചു
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആ?ഗോള എണ്ണ വില ഉയരുന്നതാണ് പ്രതിസന്ധിക്ക് കാരണം. രാജ്യത്ത് എണ്ണ വില കുതിച്ചുയരുകയാണ്. വിമാന ഇന്ധനമായ എടിഎഫിന്റെ വിലയില്‍ വന്‍ വര്‍ധനയാണ് ഉണ്ടായത്. നികുതിയടക്കം കേന്ദ്രസര്‍ക്കാര്‍ വര്‍ധിപ്പിച്ചത് ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് വന്‍ തിരിച്ചടിയുണ്ടാക്കി. എക്‌സൈസ് നികുതി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് വിമാന കമ്പനികള്‍ പല തവണ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കുന്ന നടപടികളിലേക്ക് കമ്പനികള്‍ കടന്നത്.




