.
ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ടി. ഐ. എച്ച്.എസ്.എസ് നായന്മാര്‍മൂലയിലെ എല്‍. പി വിഭാഗം കുട്ടികള്‍ക്കൊപ്പം ഹെഡ് മാസ്റ്റര്‍ പി. കെ അനില്‍ കുമാര്‍ സാറും
സജീവമായി . കുട്ടികള്‍ കൊണ്ടുവന്ന വിവിധയിനം വൃക്ഷ തൈകള്‍ അവരുടെ കൈ കൊണ്ടു തന്നെ നട്ടു. നട്ടാല്‍ മാത്രം പോരെന്നും നട്ടുപിടിപ്പിച്ചെടുക്കുകയാണ് വേണ്ടതെന്നും, വീട്ടുപറമ്പിലും ഇതുപോലെ ഒരു തൈയെങ്കിലും വച്ചു പിടിപ്പിക്കണമെന്നും ഹെഡ് മാസ്റ്റര്‍ കുട്ടികളോട് പറഞ്ഞു. ഏറ്റവും കൗതുകകരമായ കാര്യം മുന്‍ വര്‍ഷങ്ങളില്‍ നട്ടവയില്‍ ഒരു പേരമരം നല്ലൊരു മധുരക്കനിയുമായി കുട്ടികളെ കാത്തിരിക്കുന്നുണ്ടായിരുന്നു. സാര്‍ത്ഥകമായ പരിസ്ഥിതി സന്ദേശം പേരയും കുട്ടികള്‍ക്കു നല്‍കിയതാണെന്ന്, ഒരു റംബൂട്ടന്‍ തൈ സ്‌കൂള്‍ പരിസരത്ത് നട്ടുകൊണ്ട് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.




