.
ഭാരത സെന്‍സസ് 2027-ന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ക്കും സൂപ്പര്‍വൈസര്‍മാര്‍ക്കുമായി സംഘടിപ്പിച്ച പരിശീലന ക്ലാസുകള്‍ കാസര്‍കോട് താലൂക്കില്‍ ആരംഭിച്ചു. പരിശീലന പരിപാടിയുടെ ഉദ്ഘാടനം തഹസില്‍ദാര്‍ പി.വി ഷെറില്‍ ബാബു നിര്‍വഹിച്ചു. ചടങ്ങില്‍ അഡീഷണല്‍ തഹസില്‍ദാര്‍ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ കൃത്യമായും കാര്യക്ഷമമായും നടപ്പിലാക്കുന്നതിനാവശ്യമായ മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നതിനായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്..
പരിശീലന ക്ലാസുകളില്‍ സെന്‍സസ് നടപടിക്രമങ്ങള്‍, ഡാറ്റ ശേഖരണ രീതി, ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം, റിപ്പോര്‍ട്ടിംഗ് സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദമായ ക്ലാസുകള്‍ സംഘടിപ്പിച്ചുവരുന്നു
വെള്ളരിക്കുണ്ട് താലൂക്കിന് പരിധിയില്‍ ഉള്ള എനുമറേറ്റര്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ മാരുടെ ആദ്യ മൂന്ന് ബാച്ചുകളുടെ ട്രെയിനിങ്
ഇ കെ എന്‍ എം എളേരിതട്ട് ഗവ. കോളേജില്‍ വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ ഔദ്യോഗികമായി ഉല്‍ഘാടനം ചെയ്തു.ആറ് ( ജൂണ്‍ 6) വരെയുള്ള പരിശീലന പരിപാടിയില്‍ 139 പേര്‍ക്ക് സെന്‍സസ് പരിശീലനം നല്‍കും.. തുടര്‍ന്ന് അടുത്ത ബാച്ചിനുള്ള പരിശീലനം എട്ടു മുതല്‍ 10 വരെയും 11,12, 15 തീയതികളിലും ഇ കെ എന്‍ എം ഗവ എളരിത്തട്ട് കോളേജില്‍ വെച്ച് നടക്കുന്നതാണ്.
നീലേശ്വരം നഗരസഭയിലും സൂപ്പര്‍വൈസര്‍മാര്‍ക്കും എന്യുമറേറ്റര്‍മാര്‍ക്കും ഉള്ള സെന്‍സസ് പരിശീലനം ആരംഭിച്ചു. പരിശീലനപരിപാടിയുടെ ഉത്ഘാടനം നഗരസഭാ സെക്രട്ടറി അനുപമ സദാനന്ദന്‍ നിര്‍വഹിച്ചു. നഗരസഭാ കോണ്‍ഫെറന്‍സ് ഹാളില്‍ ഇന്നലെ (ജൂണ്‍ 4 )മുതല്‍ ജൂണ്‍ 10 വരെയാണ് പരിശീലനം സംഘടിപ്പിച്ചിട്ടുള്ളത്. രണ്ട് ബാച്ചുകളിലായി 100 പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. നെഹ്റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് അസിസ്റ്റന്‍ഡ് പ്രൊഫസര്‍ ഡോ. പി വി .ജിഷ ,ഡിസ്ട്രിക്ട് ഫീല്‍ഡ് ട്രൈനര്‍മാരായ ടി ഷംസുദ്ധീന്‍ , സി കൃഷ്ണപ്രസാദ് എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് നഗരസഭയുടെ സെന്‍സസ് പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനായി തെരത്തെടുത്ത എന്യുമറേറ്റര്‍മാര്‍, സൂപ്പര്‍വൈസേര്‍സ് എന്നിവര്‍ക്കായി നിശ്ചയിച്ച പരിശീലനം ആരംഭിച്ചു. 12 ദിവസങ്ങളിലായി 4 ബാച്ചുകളായി തിരിച്ചാണ് പരിശീലനം ആസൂത്രണം ചെയ്തിട്ടുള്ളത്.




