കുമ്പള.ഭരണഘടനാ ശില്പി അംബേദ്കറേയും, ഭരണഘടനയെയും അപമാനിക്കുകയും, അവഹേളിക്കുകയും ചെയ്യുന്ന കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷായുടെ നടപടിയില്‍ പ്രതിഷേധിച്ച് കുമ്പളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അമിത്ഷായുടെ കോലം കത്തിച്ച് പ്രതിഷേധിച്ചു.
ചടങ്ങില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കാര്യദര്‍ശി പൃഥ്വിരാജ് ഷെട്ടി സ്വാഗതം പറഞ്ഞു.ബഷീര്‍ അഹമ്മദ് സിദ്ദിഖ് മൊഗ്രാല്‍ അധ്യക്ഷത വഹിച്ചു . ഡിസിസി സെക്രട്ടറി സുന്ദരന്‍ ആരിക്കാടി ഉദ്ഘാടനം ചെയ്തു.രവീന്ദ്ര മാസ്റ്റര്‍,മോഹന്‍ റൈ, ലോക്കനാഥ് ഷെട്ടി,ചന്ദ്ര കാജൂര്‍,രമേശ് ഗാന്ധിനഗര്‍,സലിം പുത്തികെ,അബ്ദുല്ല കുണ്ട ങ്കറടുക്ക, ഗണേഷ് ബണ്ടാരി,സിഎം ഹംസ, സുലൈമാന്‍ ഊജം പദവ്,ഡോള്‍ഫി ഡിസോസ, സച്ചിദാനന്ദഷെട്ടി,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ര വി പൂജാരി,ദയാനന്ദ ബാഡൂര്‍,രവി രാജ് തുമ്മ,നാരായണ എന്നിവര്‍ സംസാരിച്ചു. പത്മനാഭ കിദൂ ര്‍,കേശവ ദര്‍ബാര്‍ കട്ട, ഹരീഷ് മുളിയടുക്ക, നാരായണ കിദൂര്‍, ചന്ദ്രശേഖര്‍ പി കെ, കൃഷ്ണന്‍ ദര്‍ബാര്‍ കട്ട എന്നിവര്‍ നേതൃത്വം നല്‍കി, സലിം പുത്തികെ നന്ദി പറഞ്ഞു.