കുമ്പള : ഉത്തരവാദിത്തം: മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ ഈ മാസം 27 മുതല്‍ 29 വരെ തൃശൂരില്‍ നടക്കുന്ന എസ് വൈ എസ് കേരള യുവജന സമ്മേളനം വിളംബരം ചെയ്ത് കുമ്പള സോണ്‍ സംഘടിപ്പിക്കുന്ന യുവ സപന്ദനം 21ന് ചള്ളങ്കയം തലമുഗര്‍ മഖാം പരിസരത്തു നിന്നാരംഭിക്കും. സോണിലെ 47 യുണിറ്റികള്‍ പര്യടനം നടത്തി 22ന് രാത്രി കുമ്പോല്‍ സര്‍ക്കിളിലെ ഊജാറില്‍ സമാപിക്കും.
ചള്ളങ്കയം തലമൊഗര്‍ മഖാം സിയാറത്തിന് സയ്യിദ് അഹമ്മദ് കബീര്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. ഇബ്രാഹിം സഖാഫി കര്‍ണൂറിന്റെ അധ്യക്ഷതയില്‍ കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി ഉത്ഘാടനം ചെയ്യും. ജാഥാ നായകന്‍ മുഹമ്മദ് ഹനീഫ് സഅദി കുമ്പോലിന് സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍
പതാക കൈ മാറും. മൂസ സഖാഫി കളത്തൂര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ റഹ്‌മാന്‍ മുസ്ലിയാര്‍ ചള്ളങ്കയം, അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഷേണി, അബ്ദുല്‍ റഹീം സഖാഫി അംബേരി പ്രസംഗിക്കും. പെര്‍മുദെ സര്‍ക്കിളിലെ 10 യുണിറ്റ് പര്യടനങ്ങള്‍ക്ക് ശേഷം ഒരു മണിക്ക് എരുതും കല്ലില്‍ സമാപിക്കും.
ഉച്ചയ്ക്ക് 2 മണിക്ക് സീതാംഗോളിയില്‍ നിന്നും ആരംഭിക്കുന്ന സീതാംഗോളി സര്‍ക്കിള്‍ സ്പന്ദനം വൈകിട്ട് 5മണിക്ക് മണ്ടമയില്‍ സമാപിക്കും. സി. കെ അബ്ദുള്ള.ബാപ്പാലിപ്പനത്തിന്റെ അധ്യക്ഷതയില്‍
അബ്ബാസ് സഖാഫി മണ്‍ട്ടമ ഉത്ഘാടനം ചെയ്യും.
പുത്തിഗെ സര്‍ക്കിള്‍ പര്യടനം 5മണിക്ക് മുണ്ടിത്തടുക്കയില്‍ നിന്നും ആരംഭിക്കും. 8 യുണിറ്റ് പര്യടങ്ങള്‍ക്ക് ശേഷം രാത്രി 8.30ന് കട്ടത്തടുക്കയില്‍ സമാപിക്കും. അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ വൈ എം അബ്ദുല്‍ റഹ്‌മാന്‍ അഹ്‌സനി ഉത്ഘാടനം ചെയ്യും. സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ മുഖ്യ പ്രഭാഷണം നടത്തും. കന്തല്‍ സൂഫി മദനി, ബശീര്‍ പുളിക്കൂര്‍, മന്‍ഷാദ് അഹ്‌സനി, ഇര്‍ഷാദ് കളത്തൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
22 ഞായര്‍ രാവിലെ 9 മണിക്ക് പേരാല്‍ കണ്ണൂര്‍ മഖാം പരിസരത്തു നിന്നും കുമ്പള സര്‍ക്കിള്‍ പര്യടനം തുടങ്ങും. അബ്ദുല്‍ ലത്തീഫ് സഖാഫി മൊഗ്രാലിന്റെ അധ്യക്ഷതയില്‍ അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട ഉത്ഘാടനം ചെയ്യും.10 കേന്ദ്രങ്ങളിലെ പര്യടങ്ങള്‍ക്ക് ശേഷം ഉച്ചയ്ക്ക് 1.30ന് മുളിയടുക്കയില്‍ സമാപിക്കും.
2.00 മണിക്ക് ഇച്ചിലംപാടിയില്‍ നിന്നാരംഭിക്കുന്ന കുമ്പോല്‍ സര്‍ക്കിള്‍ പര്യടനം രാത്രി 8 മണിക്ക് ഊജാറില്‍ സമാപിക്കും.അഷ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ മജീദ് ഫൈസി ഉത്ഘാടനം ചെയ്യും.
ഉത്തരവാദിത്തം : മനുഷ്യപ്പറ്റിന്റെ രാഷ്ട്രീയംഎസ് വൈ എസ് കുമ്പള സോണ്‍യുവ സ്പന്ദനം 21ന് തുടങ്ങും
12