15
ചരിത്ര പ്രസിദ്ധമായ പറപ്പാടി മഖാം ഉറുസിന്റെ പതാക ഉയര്‍ത്തല്‍ കര്‍മ്മം സയ്യിദ് കെ സ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു .
പറപ്പാടി:പതാക ഉയര്‍ത്തല്‍ കര്‍മ്മം സയ്യിദ് കെ.എസ് അലി തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. ഹമീദ് ഹാജി പറപ്പാടി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹാ ജിഫ്രി തങ്ങള്‍, സുലൈമാന്‍ മുസ്ലിയാര്‍ മൊഗ്രാല്‍, സവാദ് ഫൈസി ഇര്‍ഫാനി, പുക്കുഞ്ഞി തങ്ങള്‍ പുത്തൂര്‍, നജീബ് ബാഖവി, മുഹമ്മദ് മുസ്ലിയാര്‍ മടവൂര്‍, എസ് പി സലാഹുദ്ദീന്‍, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, റാഷിദ് ഫൈസി ആമത്തല, അഹമദ് മുസ്ലിയാര്‍, എം.എസ് പട്‌ള, ഇസ്മായില്‍ ഹാജി കടവത്ത്, ശാഫി ഹാജി കോട്ടക്കുന്ന്, ജലീല്‍ ചൗക്കി, മാഹിന്‍ കുന്നില്‍, ഹമീദ് ഹാജി ഉപ്പള, അലി പറപ്പാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ഡിസംബര്‍ 19 മുതല്‍ 29 വരെ വിവിധ പരിപാടികളോടുകൂടി ഉറൂസ് നടക്കും