പരിസ്ഥിതി പ്രശ്‌നങ്ങളില്‍ ഉത്കണ്ഠ ഉള്ളവരാകണം നാം – സി. എം. വിനയചന്ദ്രന്‍

ലോകത്ത് അനുദിനം ഉയര്‍ന്നു വരുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഓരോരുത്തരെയും നേരിട്ട് ബാധിക്കാന്‍ തുടങിയിരിക്കുകയാണ്. ഇതില്‍ ഉല്‍ക്ണ്o യുള്ളവരായിരുന്നാല്‍ മാത്രമേ നമുക്ക് ഈ ഭീഷണികളെ ചെറുത്തു നില്‍ക്കാന്‍ കരുത്തു ലഭിക്കുകയുള്ളു എന്ന് പ്രശസ്ത കവി സി എം വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കാസറഗോഡ് ജില്ലാ ലൈബ്രറി കൌണ്‍സില്‍ സംഘടിപ്പിച്ച ലോക പരിസ്ഥിതി ദിന പരിപാടി ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാസറഗോഡ് ജില്ലാ ലൈബ്രറിയില്‍ നടന്ന പരിപാടിയില്‍ അഡ്വക്കേറ്റ് പി. അപ്പുക്കുട്ടന്‍ അദ്ധ്യക്ഷത വഹിച്ചു. പി വി കെ പനയാല്‍, പി.ദിലീപ്കുമാര്‍, കെ ദാസപ്പഷെട്ടി, ഇട്ടക്കാട് കരുണാകരന്‍, ഒ എം ബാലകൃഷ്ണന്‍, ഡി കമലാക്ഷ, എം. പത്മാക്ഷന്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി പ്രഭാകരന്‍ സ്വാഗതവും പി. ദാമോദരന്‍ നന്ദി യും പറഞ്ഞു.

Scroll to Top