കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കള്‍: അഭിജീത് ദീപ്‌കെ


പലരും കരുതുന്നതിനേക്കാള്‍ വളരെ കൂടുതല്‍ പക്വതയുള്ളവരും ബോധമുള്ളവരും രാഷ്ട്രീയ കാര്യങ്ങളില്‍ അറിവുള്ളവരുമാണ് ഈ രാജ്യത്തെ യുവാക്കള്‍
നിലവില്‍ ഭരണം നടത്തുന്നവരേക്കാള്‍ വളരെ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കള്‍: അഭിജീത് ദീപ്‌കെ

ന്യൂഡല്‍ഹി: തങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് ഇന്ത്യയിലെ യുവാക്കളെന്ന് സിജെപി നേതാവ് അഭിജീത് ദീപ്‌കെ. സിജെപിയുടെ പ്രതിഷേധം നേപ്പാളിലോ ബംഗ്ലാദേശിലോ സംഭവിച്ചത് പോലെയായി മാറുമോ എന്ന ചോദ്യത്തോടായിരുന്നു അഭിജീത് ദീപ്‌കെയുടെ പ്രതികരണം. അത്തരം താരതമ്യങ്ങള്‍ നടത്തി ഇന്ത്യയിലെ യുവാക്കളെ (GenZ) അപമാനിക്കുകയോ കുറച്ചുകാണുകയോ ചെയ്യരുതെന്നും അഭിജീത് ദീപ്‌കെ പറഞ്ഞു. കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ സിജെപി ആഹ്വാനം ചെയ്തിരിക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ അഭിജീത് ദീപ്‌കെ വിമാനത്താവളത്തില്‍ വെച്ചാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പലരും കരുതുന്നതിനേക്കാള്‍ വളരെ കൂടുതല്‍ പക്വതയുള്ളവരും ബോധമുള്ളവരും രാഷ്ട്രീയ കാര്യങ്ങളില്‍ അറിവുള്ളവരുമാണ് ഈ രാജ്യത്തെ യുവാക്കള്‍ എന്നും സിജെപി സ്ഥാപകന്‍ ചൂണ്ടിക്കാണിച്ചു. സമാധാനപരവും ജനാധിപത്യപരവുമായ മാര്‍ഗങ്ങളിലൂടെ അവര്‍ തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുമെന്നും അഭിജീത് ദീപ്‌കെ വ്യക്തിമാക്കി. ദയവായി അവരെ തരംതാഴ്ത്തി സംസാരിക്കരുത്. നിലവില്‍ ഭരണം നടത്തുന്നവരേക്കാള്‍ വളരെ കൂടുതല്‍ വിദ്യാഭ്യാസമുള്ളവരും വിവരമുള്ളവരുമാണ് ഈ യുവാക്കളെന്നും അഭിജീത് ദീപ്‌കെ അഭിപ്രായപ്പെട്ടു.

ഇനി സമര മുഖത്തേയ്ക്ക്: വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി സിജെപി നേതാവ് അഭിജീത് ദീപ്‌കെ

ഇനി സമര മുഖത്തേയ്ക്ക്: വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങി സിജെപി നേതാവ് അഭിജീത് ദീപ്‌കെ
അംബേദ്കറിന്റെ പുസ്തകം ഉയര്‍ത്തിപ്പിടിച്ചാണ് അഭിജീത് ദീപ്‌കെ വിമാനത്താവളത്തിന് പുറത്തേയ്ക്ക് വന്നത്. പ്രതിഷേധത്തിന് അനുമതി ലഭിച്ചതിനാല്‍ അഭിജീത് ദീപ്‌കെ പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനിലേയ്ക്ക് പോകില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രതിഷേധക്കാര്‍ നേരെ ജന്തര്‍ മന്തറിലേയ്ക്ക് എത്തണമെന്ന് സിജെപി അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ രാവിലെ 9 മണിക്ക് എത്തിച്ചേരണമെന്നായിരുന്നു നേരത്തെ സിജെപി നേതൃത്വം അറിയിച്ചിരുന്നത്. രാവിലെ 7.37നാണ് ഇന്ത്യയില്‍ എത്തിയ വിവരം അഭിജീത് ദീപ്‌കെ ഇന്ത്യയില്‍ എത്തിയ വിവരം സാമൂഹ്യമാധ്യമ പോസ്റ്റ് വഴി അറിയിച്ചത്. വിമാനത്താവളത്തില്‍ എത്തിയ അഭിജീത് ദീപ്‌കെയില്‍ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. വിമാനത്താവളത്തില്‍ നിന്നും അഭിജീത് ദീപ്‌കെ പുറത്തിറങ്ങാന്‍ വൈകിയതോടെ ജന്തര്‍ മന്തറില്‍ നിശ്ചയിച്ചിരുന്ന സിജെപിയുടെ പ്രതിഷേധ പരിപാടി വൈകിയേക്കും. നിയമപരമായ നടപടിക്രമം പൂര്‍ത്തിയാക്കാനുള്ള താമസമാണ് വിമാനത്താവളത്തില്‍ ഉണ്ടായതെന്നാണ് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍ മന്തറില്‍ പരസ്യ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സിപിഐ ദേശീയ കൗണ്‍സില്‍ അം?ഗം ആനി രാജ, അഭിനേതാവ് പ്രകാശ് രാജ്, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ സോനം വാങ്ചുക് തുടങ്ങിയ പ്രമുഖര്‍ സിജെപിയുടെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥി സംഘടനകളായ എസ്എഫ്‌ഐയും ഐസയും സിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വലിയ സ്വീകാര്യത കിട്ടിയ കോക്രോച്ച് ജനതാ പാര്‍ട്ടി പരസ്യമായി തെരുവിലേയ്ക്ക് വരുമ്പോള്‍ എന്താണ് സംഭവിക്കുക എന്നതാണ് ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കുന്നത്.

Scroll to Top