ഇന്ന് 14 ജില്ലകളിലും മുന്നറിയിപ്പ്; സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 3 ജില്ലകള്‍ക്ക് റെഡ് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ അതി തീവ്ര മഴയ്ക്ക് സാധ്യത. കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്. മലപ്പുറം വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു.

തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ 9 ജില്ലകളില്‍ ഇന്ന് യല്ലോ മുന്നറിയിപ്പ്. മലപ്പുറം കോഴിക്കോട് വയനാട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളില്‍ മഴ കനത്തേക്കും. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യത. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി.

കേരള -ലക്ഷദീപ് – കര്‍ണാടക തീരങ്ങളില്‍ ജൂണ്‍ 10 വരെ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരം, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, വടക്കന്‍ ആന്ധ്രപ്രദേശ് തീരം, ഒഡിഷ തീരം, പശ്ചിമ ബംഗാള്‍ തീരം, അതിനോട് ചേര്‍ന്ന വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ തെക്കന്‍ മ്യാന്മാര്‍ അതിനോട് ചേര്‍ന്ന വടക്ക് കിഴക്ക് ബംഗാള്‍ ഉള്‍ക്കടല്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ ആന്‍ഡമാന്‍ കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെയും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

Scroll to Top