16
മെല്‍ബണ്‍: ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ നാളെ ബോക്സിംഗ് ഡേ ടെസ്റ്റ്. മൂന്ന് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പരമ്പരയില്‍ ഇന്ത്യയും ഓസ്ട്രേലിയയും 1-1 ഒപ്പത്തിനൊപ്പമാണ്. ഒരു മത്സരം സമനിലയില്‍ അവസാനിച്ചിരുന്നു. മെല്‍ബണിലാണ് മത്സരമെന്നുള്ളത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ഇന്ത്യക്ക് കൂടുതലല്‍ റെക്കോര്‍ഡുകളുള്ള ഗ്രൗണ്ടാണ് മെല്‍ബണ്‍. കഴിഞ്ഞ 76 വര്‍ഷത്തിനിടയില്‍ ഇന്ത്യ മെല്‍ബണില്‍ 14 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്, അതില്‍ നാല് തവണ വിജയിക്കുകയും ചെയ്തു.