കാസര്‍ഗോഡ്: നാസ്‌ക് നായന്മാര്‍മൂലയുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണവും മഴക്കാല ശുചീകരണ പ്രവര്‍ത്തനവും നാസ്‌ക് ക്ലബ് പരിസരത്ത് സംഘടിപ്പിച്ചു.
കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ചെര്‍ക്കള പരിപാടി ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സംരക്ഷണവും ശുചിത്വവും ഓരോ പൗരന്റെയും ഉത്തരവാദിത്തമാണെന്നും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ കൂട്ടായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
ചെങ്കള പഞ്ചായത്ത് 22-ാം വാര്‍ഡ് മെമ്പര്‍ ശിഹാബ് റഹ്‌മാനിയ നഗര്‍ ചടങ്ങില്‍ സാന്നിധ്യം വഹിച്ചു.
നാസ്‌ക് നായന്മാര്‍മൂല പ്രസിഡന്റ് അബ്ബാസ് എന്‍. യു. അധ്യക്ഷത വഹിച്ചു. സെക്രട്ടറി ശുകൂര്‍ എന്‍. എം., ട്രഷറര്‍ ഹാരിസ് എന്‍. എം ., വൈസ് പ്രസിഡന്റ് സിദ്ധു പി. ബി., ജോയിന്റ് സെക്രട്ടറി ബര്‍ഷീദ് എന്നിവര്‍ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടുപിടിപ്പിക്കുകയും ക്ലബ് പരിസരവും സമീപ പ്രദേശങ്ങളും ശുചീകരിക്കുകയും ചെയ്തു. എക്‌സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് പാറ, ഗഫൂര്‍ ഡ്രീം ഗോള്‍ഡ്, സാദിക് എന്‍. എം., കരീം, ജാപ്പു പാറ, ഷബീര്‍ എല്ലറ്റ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ക്ലബ്അംഗങ്ങളും പരിപാടിയില്‍ സജീവമായി പങ്കാളികളായി. പരിസ്ഥിതി സംരക്ഷണത്തിനും ശുചിത്വ ബോധവല്‍ക്കരണത്തിനും ഇത്തരം പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു




