Thursday, December 26, 2024
Home National ‘പുഷ്പ 2’ ദുരന്തം; ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും 2 കോടി നല്‍കും

‘പുഷ്പ 2’ ദുരന്തം; ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും 2 കോടി നല്‍കും

by KCN CHANNEL
0 comment

പുഷ്പ 2 പ്രീമിയര്‍ വേദികളിലൊന്നായിരുന്ന ഹൈദരാബാദ് സന്ധ്യ തിയറ്ററിലെ തിക്കിലും തിരക്കിലും ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ അല്ലു അര്‍ജുനും നിര്‍മ്മാതാക്കളും. അല്ലു അര്‍ജുനും ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്ന് കുട്ടിയുടെ കുടുംബത്തിന് 2 കോടി രൂപയാണ് ധനസഹായം നല്‍കുക. ഇന്നലെ മുതല്‍ കുട്ടി വെന്റിലേറ്റര്‍ സഹായമില്ലാതെ ശ്വസിക്കാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ കുട്ടി ഇപ്പോഴും അബോധാവസ്ഥയില്‍ ആണ്.

ഡിസംബര്‍ 4 നാണ് പുഷ്പ 2 എന്ന സിനിമയുടെ പ്രീമിയര്‍ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് സന്ധ്യ തിയറ്ററില്‍ ദുരന്തം സംഭവിച്ചത്. പ്രദര്‍ശനം നടന്ന തിയറ്ററിലേക്ക് അല്ലു അര്‍ജുന്‍ എത്തിയതുമായി ബന്ധപ്പെട്ടുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഹൈദരാബാദ് ദില്‍ഷുക്‌നഗര്‍ സ്വദേശിനി രേവതി (39) മരണപ്പെട്ടിരുന്നു. രേവതിയുടെ മകനാണ് ഗുരുതര പരിക്കുകളുമായി ചികിത്സയില്‍ കഴിയുന്നത്. അതേസമയം, നരഹത്യ കേസില്‍ പ്രതിയായ അല്ലു അര്‍ജുനെ മൂന്ന് മണിക്കൂറോളം ഇന്നലെ ഹൈദരാബാദ് പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസിന്റെ പല ചോദ്യങ്ങളോടും താരം കൃത്യമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറിയെന്നാണ് വിവരം. തിയറ്ററില്‍ രാത്രി അല്ലുവിനൊപ്പമുണ്ടായിരുന്ന ബൗണ്‍സര്‍മാര്‍ സിനിമ കാണാനെത്തിയവരെ കൈകാര്യം ചെയ്യുകയും മരിച്ച രേവതിയെ തൂക്കിയെടുത്ത് കൊണ്ടുവരികയും ചെയ്യുന്ന സിസിടിവി ദൃശ്യം പുറത്ത് വിട്ട പൊലീസ് അല്ലു അര്‍ജുന്റെ സെക്യൂരിറ്റി മാനേജറെയും കസ്റ്റഡിയിലെടുത്തു.

You may also like

Leave a Comment