കുമ്പള പെര്‍വാഡില്‍ തെങ്ങ് മുറിഞ്ഞ് ദേഹത്തേയ്ക്ക് വീണ് ജുമാമസ്ജിദ് പ്രസിഡണ്ടിന് ദാരുണാന്ത്യം.

പെര്‍വാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടും മത്സ്യത്തൊഴിലാളിയുമായ അബ്ദുള്ളയാണ് മരിച്ചത്. സുഹൃത്തുക്കളുമായി സംസാരിച്ചിരിക്കുന്നതിനിടയെിലായിരുന്നു അപകടം.
അബ്ദുള്ളയും സുഹൃത്തുക്കളായ ഇബ്രാഹിമും ഹസൈനാറും ഇവിടെയിരുന്നു സംസാരിക്കുകയായിരുന്നു…ഇതിനിടെ സമീപത്തുണ്ടായിരുന്ന തെങ്ങ് മുറിഞ്ഞ് അബ്ദുള്ളയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു..കൂടെയുണ്ടായിരുന്നവര്‍ ഓടി മാറിയതിനാല്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടു..
ഗുരുതരമായി പരിക്കേറ്റ അബ്ദുള്ളയെ ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പെര്‍വാഡ് ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡണ്ടായ
അബ്ദുള്ള നാടിന്റെ വിവിധ മേഖലകളില്‍ സജീവ ഇടപെടലുകളുമായി നിറസാന്നിധ്യമായിരുന്നു..ഇദ്ദേഹത്തിന്റെ പൊടുന്നനെയുണ്ടായ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി. സക്കീനയാണ് ഭാര്യ…
ഹനീഫ, ഷംസു, അമീര്‍, സൈനബ, മിസ്രിയ, ഖദീജ എന്നിവര്‍ മക്കളാണ്…

Scroll to Top