കോഴിക്കോട് : മലയാള ഭാഷയെയും കേരളീയ കലാസാംസ്‌കാരിക മേഖലകളെയും ഒരുപോലെ ധന്യമാക്കിയ മഹാ സര്‍ഗ്ഗ പ്രതിഭ എം ടി വാസുദേവന്‍ നായരുടെ വിയോഗം ഒരു യുഗത്തിന്റെ അന്ത്യത്തെയാണ് അടയാളപ്പെടുത്തുന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി. ലോക സാഹിത്യത്തിന്റെ നെറുകയിലേക്ക് മലയാളഭാഷയെയും സാഹിത്യത്തെയും വളര്‍ത്തിയെടുത്ത എം ടി ധൈഷണിക പ്രതിഭകളെയും സാധാരണക്കാരെയും ഒരുപോലെ സ്വാധീനിച്ച അപൂര്‍വ്വ സര്‍ഗ്ഗ തേജസാണ്. നമ്മുടെ കാലഘട്ടത്തിന്റെ സംവേദന ശേഷിക്കു മുന്നില്‍ പുതിയ സൗന്ദര്യ മാതൃകകള്‍ സൃഷ്ടിച്ച അനുഗ്രഹീത എഴുത്തുകാരനാണ് എം ടി. മലയാളി മനസ്സിനെയും കേരളീയ ജീവിതത്തെയും ഇത്രയും ആഴത്തില്‍ സ്പര്‍ശിച്ച എം ടി മതനിരപേക്ഷതയുടെയും മാനവ സ്‌നേഹത്തിന്റെയും ഉദാത്ത മാതൃകകളാണ് അപാരമായ ആവിഷ്‌കാര ഭംഗിയോടെ നമുക്ക് അനുഭവവേദ്യമാക്കി തന്നതെന്ന് ഐ എന്‍ എല്‍ സംസ്ഥാന പ്രസിഡണ്ട് അഹമ്മദ് ദേവര്‍കോവില്‍ എംഎല്‍എയും ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും അനുശോചന സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി
വിട വാങ്ങിയത് പകരക്കാരനില്ലാത്ത മഹാപ്രതിഭഐ എന്‍ എല്‍
14