28
കാസർകോട്: സ്വര്‍ണവിലയിൽ ഇന്നും വര്‍ധനവ്. പവന് 200 രൂപയാണ് വര്‍ധിച്ചത്. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 57,000 രൂപയാണ്. ഒരു ഗ്രാമിന് 7125 രൂപയും.
ഒരാഴ്ചയ്ക്ക് ശേഷമാണ് സ്വര്‍ണവില വീണ്ടും 57000 ത്തിലേക്ക് എത്തുന്നത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 25 രൂപയാണ് ഉയര്‍ന്നത്. വിപണി വില 7125 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപയാണ് ഉയര്‍ന്നത്. വിപണിവില 5885 രൂപയാണ്.