Advertisement

ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ നടത്തി

By kcnchannel / October 7, 2026

.

കാഞ്ഞങ്ങാട്:

നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിപണിയിലെ വിലക്കയറ്റം തടഞ്ഞുനിര്‍ത്താന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ജനശക്തി കോണ്‍ഗ്രസ് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് രാജ് റീജന്‍സി ഹോട്ടലില്‍ ചേര്‍ന്ന യോഗം ജനശക്തി കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍സബീര്‍ചക്കരപറമ്പ് അദ്ധ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി രൂപീകരിച്ചു.പ്രസിഡന്റ് അനസ്സ്‌ബേക്കല്‍ ,വൈസ് പ്രസിഡന്റ് രാജന്‍ ബാബു രാവണേശ്വരം, ഷെരിഫ് ബേക്കല്‍, ജനറല്‍ സെക്രട്ടറി ജില്‍ സണ്‍.പി.ജെ , ജോന്റ് സെക്രട്ടറിരാജന്‍ബേക്കല്‍,മുക്താര്‍കൊളവയല്‍, ട്രഷറര്‍ വേല്‍മുരുകന്‍ .പത്മനാഭന്‍ , ഹരിദാസ് , മിഷാല്‍ റഹ്‌മാന്‍ കുമ്പള, ഉദയന്‍ , ബഷീര്‍ എ , റാഷിദ് കെ.കെ, മുഹമ്മദ് കുഞ്ഞ് ഉപ്പള,
രമേശന്‍ ഉദുമ, ചന്ദ്രന്‍ കെ.കെ. , ഷമീര്‍ ഉപ്പള തുടങ്ങി നേതാക്കള്‍ പങ്കെടുത്തു.