13 വര്‍ഷം മുമ്പ് വിടപറഞ്ഞ സുഹൃത്തിന്റെ ഓര്‍മ്മയ്ക്കായി വര്‍ഷാവര്‍ഷം മുറതെറ്റാതെ കാരുണ്യ പ്രവര്‍ത്തിയുമായി പുല്ലൂര്‍ ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകര്‍.
പുല്ലൂര്‍ : ചാലിങ്കാല്‍ മൊട്ടയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തില്‍ 2013ല്‍,പതിമൂന്ന് വര്‍ഷം മുന്‍പാണ് പുല്ലൂര്‍ ഹൊറര്‍ ഗയ്‌സ് ഡാന്‍സ് ആന്‍ഡ് മിമിക്‌സ് സംഘാംഗമായ ജി.കെ.ഹനീഷ് ഈ ലോകത്തോട് വിട പറഞ്ഞത്. തങ്ങളുടെ സഹ പ്രവര്‍ത്തകനും സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമാ യിരുന്ന ഹനീഷിന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി ഓര്‍മ്മനാളില്‍ സുഹൃത്തുക്കള്‍ വര്‍ഷാവര്‍ഷം മുടങ്ങാതെ കാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടു പോവുകയാണ്. ഇതിനകം തന്നെ നിരവധി വ്യക്തികള്‍ക്കാണ് ചികിത്സ സഹായകവും മറ്റു സഹായങ്ങളുമായി ഇവര്‍ കാരുണ്യ പ്രവര്‍ത്തനത്തില്‍ സക്രിയമായിരുന്നത്. തങ്ങള്‍ ജോലി ചെയ്യുന്നതില്‍ നിന്നും മിച്ചം വച്ചുണ്ടാക്കിയ സംഖ്യ സ്വരൂപിച്ചു കൊണ്ടാണ് ഇവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുക കണ്ടെത്തുന്നത്.ഇപ്രാവശ്യം നമ്പ്യാറടുക്കത്തെ ശിവരാമനുള്ള ചികിത്സാസഹായമാണ് ഹനീഷിന്റെ ഓര്‍മ്മ നാളില്‍ പുല്ലൂര്‍ ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി കൈമാറിയത്. അജാനൂര്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ കെ. വി. സുകുമാരന്റെ സാന്നിധ്യത്തില്‍ ഹൊറര്‍ ഗയ്സ് പ്രവര്‍ത്തകര്‍ ശിവരാമനുള്ള ചികിത്സ സഹായം കൈമാറി. ഹോറര്‍ ഗയ്‌സ് പ്രവര്‍ത്തകരുടെ ഈ പ്രവര്‍ത്തനം മാതൃകാപരമാണെന്നും യുവാക്കളുടെ ഈ സദുദ്യമത്തെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ കടമയാണെന്നും അദ്ദേഹം പറഞ്ഞു. ഹൊറര്‍ ഗയ്സ് പ്രസിഡണ്ട് വി.ദേവിദാസ് അധ്യക്ഷത വഹിച്ചു. ഹരീഷിന്റെ ഓര്‍മ്മ എക്കാലവും നിലനില്‍ക്കുന്നതിനായി തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ടീമിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് രക്ഷാധികാരി സൈജു പറഞ്ഞു.സാമൂഹ്യ പ്രവര്‍ത്തകരായ പി. കെ. പ്രകാശന്‍,എന്‍. ഗീത, സി. വി.ബിന്ദു,, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി എ. സിബിന്‍കുമാര്‍ സ്വാഗതം പറഞ്ഞു ഹൊറര്‍ ഗയ്‌സ് പ്രവര്‍ത്തകരായ സി. എച്ച്. സുജിത്ത്, വി. മനോജ്, കെ. ശിവകുമാര്‍, എന്‍.അനീഷ്, പി. പ്രവീണ്‍കുമാര്‍,
പി. പ്രദീഷ്, സംഗീത്,ശരത്ത് ചന്ദ്രന്‍
എന്നിവര്‍ നേതൃത്വം നല്‍കി.
