Home Editors Choice മാണിക്കോത്ത് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

മാണിക്കോത്ത് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു; ഒരാളുടെ നില ഗുരുതരം

by KCN CHANNEL
0 comment

കാസര്‍കോട്: കാഞ്ഞങ്ങാട് മാണിക്കോത്ത് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ 2 കുട്ടികള്‍ മുങ്ങിമരിച്ചു. മാണിക്കോത്ത് അസീസിന്റെ മകന്‍
അഫാസ് (9), മഡിയനിലെ ഹൈദറിന്റെ മകന്‍ അന്‍വര്‍ (10) എന്നിവരാണ് മരിച്ചത്. കുട്ടികളെ രക്ഷപ്പെടുത്തി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രണ്ടുപേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്‍വറിന്റെ സഹോദരന്‍ ഹാഷിമിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് വൈകുന്നേരം മൂന്നേമുക്കാലോടെയാണ് അതിദാരുണമായ സംഭവം ഉണ്ടായത്. മാണിക്കോത്ത് പാലക്കി പഴയ പള്ളിയുടെ കുളമാണ്. രണ്ടാള്‍ക്കൊപ്പം ആഴമുള്ള കുളമാണ് ഇതെന്ന് നാട്ടുകാര്‍ പറയുന്നു. കുട്ടികള്‍ക്ക് നീന്തല്‍ അറിയുമായിരുന്നില്ല.

I

You may also like

Leave a Comment