Advertisement

മൂന്ന് മാസത്തെ യു.ഡി.എഫ് ഭരണത്തില്‍ ജനജീവിതം താറുമാറായി: രതീഷ് എം.വി.

By kcnchannel / October 7, 2026

കാസര്‍ഗോഡ്: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയര്‍ന്നു, വൈദ്യുതി മുടക്കം ആശുപത്രികള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളെയും പ്രതികൂലമായി ബാധിച്ചു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെയും മരുന്നുകളുടെയും കുറവുമൂലം രോഗികള്‍ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലും നിരവധി മന്ത്രിമാര്‍ വിദേശയാത്രകളില്‍ വ്യാപൃതരാണെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി രതീഷ് എം.വി. പറഞ്ഞു.
സി.പി.ഐ.എം. വിപുലീകരിച്ച ജില്ലാ കമ്മിറ്റിയുടെ ഭാഗമായി ചെട്ടുംകുഴിയില്‍ നടന്ന പാര്‍ട്ടിയുടെ രാമദാസനഗര്‍ ലോക്കല്‍ ബഹുജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ. ഭുജംഗ ഷെട്ടി അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി ടി.എം.എ. കരീം, അംഗങ്ങളായ എ. രവീന്ദ്രന്‍, എം.കെ. രവീന്ദ്രന്‍, എം. അശോക് റൈ, മുഹമ്മദ് കെ. എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടിയിലെ 25 മുതിര്‍ന്ന അംഗങ്ങളെ ചടങ്ങില്‍ പൊന്നാട അണിയിച്ച് ആദരിച്ചു. അബ്ദുല്‍ ജലീല്‍ സ്വാഗതവും വിജയചന്ദ്രന്‍ നന്ദിയും പറഞ്ഞു.