ആരോഗ്യവകുപ്പിലെ ബിജെപി നേതാവിന്റെ നിയമനം: ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്, പിരിച്ചുവിടാന്‍ നിര്‍ദ്ദേശം
ബിജെപി നേതാവ് രതീഷ് ആര് നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു രതീഷ് ആര് നായര്‍.
തിരുവനന്തപുരം: ബിജെപി നേതാവിനെ ആരോഗ്യവകുപ്പില്‍ നിയമിച്ച നടപടിയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി കെ മുരളീധരന്. ബിജെപി നേതാവ് രതീഷ് ആര് നായരെ പിരിച്ചുവിടാന്‍ ആരോഗ്യമന്ത്രി നിര്‍ദ്ദേശം നല്കി. ആരോഗ്യവകുപ്പിന് കീഴിലുള്ള സിമെറ്റില്‍ സീനിയര്‍ സൂപ്രണ്ട് ആയിരുന്നു രതീഷ് ആര് നായര്‍. എന്‍ജിഒ സംഘിന്റെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു ഇദ്ദേഹം. ബിജെപി ബന്ധം വിവാദമായതോടെയാണ് മന്ത്രിയുടെ ഇടപെടല്‍.
