ചെക്ക് റിപ്ലബ്ലിക്കിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ദക്ഷിണ കൊറിയ.
ഏഷ്യന്‍ പഞ്ച്; ചെക്ക് റിപ്പബ്ലിക്കിനെ തകര്‍ത്ത് സൗത്ത് കൊറിയ
1ചെക്ക് റിപ്ലബ്ലിക്കിന്റെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ദക്ഷിണ കൊറിയ. ആദ്യം ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് ഏഷ്യന്‍ വമ്പന്മാര്‍ ശക്തി തെളിയിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്.
മത്സരത്തിന്റെ 59-ാം മിനിറ്റില്‍ ലാഡിസ്ലാവ് ക്രെഷിയിലൂടെ ചെക്ക് മുന്നിലെത്തിയെങ്കിലും 66-ാം മിനിറ്റില്‍ ഹ്വാങ് ഇന്‍-ബിയോമും, 80-ാം മിനിറ്റില്‍ ഓ ഹ്യുങ്-ഗ്യു എന്നിവരുടെ ഗോളിലൂടെ ദക്ഷിണ കൊറിയ തിരിച്ചടിച്ചു.
ആദ്യ പകുതിയിലും രണ്ടാം പകുതിയുടെ തുടക്കത്തിലും 65 ശതമാനം പന്തടക്കത്തോടെ കളി നിയന്ത്രിച്ച ദക്ഷിണ കൊറിയയെ ഞെട്ടിച്ചുകൊണ്ടാണ് ചെക്യയുടെ ഗോള്‍ പിറന്നത്.
പ്രതിരോധത്തില്‍ ഉറച്ചുനിന്ന ചെക്ക് ടീം കൗണ്ടര്‍ അറ്റാക്കിലൂടെയാണ് ഗോള്‍ കണ്ടെത്തിയത്. വ്‌ലാഡിമിര്‍ കൂഫല്‍ ബോക്‌സിലേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ ക്രെഷി വലയിലാക്കുകയായിരുന്നു.
ഗോള്‍ വഴങ്ങിയതോടെ ദക്ഷിണ കൊറിയ ആക്രമണം ശക്തമാക്കി. 66-ാം മിനിറ്റില്‍ പിഎസ്ജി താരം ലീ കാങ്-ഇന്‍ നല്‍കിയ മികച്ച പാസ് സ്വീകരിച്ച് മിഡ്ഫീല്‍ഡര്‍ ഹ്വാങ് ഇന്‍-ബിയോം ബോക്‌സിന് പുറത്തുനിന്ന് തൊടുത്ത ലോങ് റേഞ്ചര്‍ ഷോട്ട് ചെക്ക് ഗോളി മാറ്റേജ് കോവാറിനെ മറികടന്ന് വലയില്‍ പതിച്ചു.
:
ഗോള്‍ വീണതിന് തൊട്ടുപിന്നാലെ കൊറിയന്‍ കോച്ച് തങ്ങളുടെ സ്റ്റാര്‍ ഫോര്‍വേഡ് സണ്‍ ഹ്യുങ് മിന്നിനെ പിന്‍വലിച്ച് ഓ ഹ്യുങ്-ഗ്യുവിനെ കളത്തിലിറക്കി.
ഇറങ്ങി മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ ഓ ഹ്യുങ്-ഗ്യു സ്‌കോര്‍ ചെയ്തു. ഹ്വാങ് ഇന്‍-ബിയോം വലതുവിങ്ങില്‍ നിന്നു നല്‍കിയ ക്രോസ് സ്വീകരിച്ച് ഓ ഹ്യുങ്-ഗ്യു പന്ത് ചെക്ക് വലയിലേക്ക് പായിക്കുകയായിരുന്നു.
ദക്ഷിണ കൊറിയയുടെ 12-ാം ലോകകപ്പും തുടര്‍ച്ചയായ 11-ാം ലോകകപ്പുമാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ ലോകകപ്പ് കളിച്ച രാജ്യമാണ് ദക്ഷിണകൊറിയ. അതേസമയം, 20 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ചെക്ക് റിപ്പബ്ലിക്ക് ലോകകപ്പിലേക്ക് മടങ്ങിയെത്തുന്നത്.




