സൗന്ദര്യ സംരക്ഷണത്തിനായി പണ്ട് മുതല്‍ക്കേ ഉപയോഗിച്ച് വരുന്ന ചേരുവകളില്‍ ഒന്നാണ് തൈര്. ചര്‍മ്മത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും തൈര് സഹായിക്കുന്നു. തൈരില്‍ മറ്റേതൊരു പാല്‍ ഉല്‍പന്നത്തെയും പോലെ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ചര്‍മ്മത്തിലെ നിര്‍ജ്ജീവ കോശങ്ങളെ പുറംതള്ളാനും ചര്‍മ്മത്തെ മിനുസമാര്‍ന്നതാക്കാനും സഹായിക്കും.
തൈരിലെ അവശ്യ കൊഴുപ്പുകള്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവ ചര്‍മ്മത്തെ പോഷിപ്പിക്കാനും ആരോഗ്യകരമായി നിലനിര്‍ത്താനും സഹായിക്കുന്നു. ചര്‍മ്മ ആരോഗ്യം നിലനിര്‍ത്തുന്നു. തൈരില്‍ സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചര്‍മ്മത്തിലെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ സഹായിക്കും. ഇത് വളരെനേരം ചര്‍മ്മത്തില്‍ ജലാംശം നിലനിര്‍ത്തുന്നു. ചര്‍മ്മത്തെ സംരക്ഷിക്കാന്‍ തൈര് ഉപയോ?ഗിക്കേണ്ട രീതിയെ കുറിച്ചാണ് ഇനി പറയുന്നത്..
ഒന്ന്
2 ടേബിള്‍സ്പൂണ്‍ പ്ലെയിന്‍ തൈരും 2 ടേബിള്‍സ്പൂണ്‍ തേനും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി ഇടുക. 20 മിനുട്ടിന് ശേഷം മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്
2 ടേബിള്‍സ്പൂണ്‍ തൈരും 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടിയുമായി യോജിപ്പിക്കുക. ശേഷം മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങിയതിന് ശേഷം കഴുകി കളയുക.
മൂന്ന്
2 ടേബിള്‍സ്പൂണ്‍ തൈരിലേക്ക് 1 ടേബിള്‍സ്പൂണ്‍ കടലപ്പൊടിയും ഒരു നുള്ള് മഞ്ഞള്‍ എന്നിവയും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക.




