ഓരോ കാലാവസ്ഥയ്ക്കും അനുസരിച്ചാണ് ചെടികളും പച്ചക്കറികളുമൊക്കെ വളരുന്നത്. ശരിയായ രീതിയില്‍ പരിചരണം നല്‍കിയാല്‍ പച്ചക്കറികള്‍ നന്നായി തഴച്ചു വളരും. വീടിന്റെ ബാല്‍ക്കണിയില്‍ എളുപ്പം വളര്‍ത്താന്‍ സാധിക്കുന്ന പച്ചക്കറികള്‍ ഇവയാണ്.
ക്യാരറ്റ്
നല്ല ആഴമുള്ള പോട്ട് എടുത്തതിന് ശേഷം അയഞ്ഞ മണല്‍ മണ്ണ് ഇടണം. നല്ല ആഴത്തിലാവണം ക്യാരറ്റിന്റെ വിത്തിടേണ്ടതും. ഇടയ്ക്കിടെ വെള്ളം തളിച്ചുകൊടുക്കാം. അതേസമയം വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇത് വേരുകള്‍ നശിച്ചുപോകാന്‍ കാരണമാകുന്നു.
റാഡിഷ്
ഇളകിയ നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാവണം റാഡിഷ് നട്ടുവളര്‍ത്തേണ്ടത്. ആഴത്തില്‍ നടുമ്പോള്‍ വിത്തുകള്‍ക്കിടയില്‍ അകലം ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഈര്‍പ്പം നിലനിര്‍ത്തുന്നതിന് ഇടയ്ക്കിടെ ചെടിക്ക് വെള്ളമൊഴിക്കാവുന്നതാണ്.
മല്ലിയില
നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണിലാണ് മല്ലിയില വളര്‍ത്തേണ്ടത്. നല്ല ആഴത്തില്‍ കുറച്ച് അകലമിട്ടു വേണം വിത്തുകള്‍ ഇടേണ്ടത്. ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമാകരുത്.
ചീര
നല്ല ആഴവും ഡ്രെയിനേജുമുള്ള പോട്ടിലാവണം ചീര നട്ടുവളര്‍ത്തേണ്ടത്. നല്ല പോഷക ഗുണവും നീര്‍വാര്‍ച്ചയുമുള്ള മണ്ണില്‍ ഇത് നട്ടുവളര്‍ത്താം. ചെടിക്ക് വെള്ളം ആവശ്യമാണെങ്കിലും അമിതമാകരുത്.
ഉലുവ
നടുന്നതിന് മുമ്പ് കുറച്ച് നേരം വിത്ത് വെള്ളത്തിലിട്ട് കുതിര്‍ത്തെടുക്കണം. ശേഷം നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണില്‍ നടാം. അതേസമയം മണ്ണില്‍ എപ്പോഴും ഈര്‍പ്പം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്.




